നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • Women's T20 Challenge| ഹർമൻ പ്രീതിന്റെ സൂപ്പർ നോവാസിനെ അഞ്ച് വിക്കറ്റിന് തകർത്ത് മിതാലിയുടെ വെലോസിറ്റി

  Women's T20 Challenge| ഹർമൻ പ്രീതിന്റെ സൂപ്പർ നോവാസിനെ അഞ്ച് വിക്കറ്റിന് തകർത്ത് മിതാലിയുടെ വെലോസിറ്റി

  പുറത്താകാതെ 37 റൺസെടുത്ത സ്യൂണ്‍ ലൂസ് ആണ് വെലോസിറ്റിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. സുഷമ വർമ 34 റൺസെടുത്ത് പുറത്തായി.

  Women's T20 Challenge

  Women's T20 Challenge

  • Share this:
   ഷാര്‍ജ: ഇന്ന് ആരംഭിച്ച ഐ.പി.എല്‍ വനിതാ ട്വന്റി 20 മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സൂപ്പര്‍നോവാസിനെ അഞ്ച് വിക്കറ്റിന് തകർത്ത് വെലോസിറ്റി. ഹര്‍മന്‍പ്രീത് ആണ് സൂപ്പര്‍നോവാസ് ക്യാപ്റ്റൻ. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജാണ് വെലോസിറ്റിയെ നയിക്കുന്നത്.

   ടോസ് നേടിയ വെലോസിറ്റി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അവസാന ഓവറു വരെ നീണ്ട ആകാംഷകൾക്കൊടുവിൽ വെലോസിറ്റി വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൂപ്പർനോവാസ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുത്തു.

   മറുപടി ബാറ്റിംഗിനിറങ്ങിയ വെലോസിറ്റി ഒരു പന്ത് ബാക്കി നിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. പുറത്താകാതെ 37 റൺസെടുത്ത സ്യൂണ്‍ ലൂസ് ആണ് വെലോസിറ്റിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. സുഷമ വർമ 34 റൺസെടുത്ത് പുറത്തായി. തുടക്കം പതറിയെങ്കിലും അവസാന ഓവറുകളിലെ പോരാട്ടമാണ് വെലോസിറ്റിയെ വിജയത്തിലെത്തിച്ചത്.

   ആകെ മൂന്നുടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. സ്മൃതി മന്ദാന നയിക്കുന്ന ട്രെയല്‍ബ്ലെയ്‌സേഴ്‌സ് ആണ് മറ്റൊരു ടീം. കൂടുതല്‍ പോയന്റുകള്‍ നേടുന്ന ടീമുകള്‍ ഫൈനലിലെത്തും.   ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 12 കളിക്കാര്‍ വിവിധ ടീമുകളില്‍ അണിനിരക്കുന്നുണ്ട്. ആകെ നാല് മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. നവംബര്‍ 9 നാണ് ഫൈനൽ.
   Published by:Gowthamy GG
   First published: