• HOME
  • »
  • NEWS
  • »
  • ipl
  • »
  • Happy Birthday Rishabh Pant| 'പേര് പാന്റ് എന്നാണ്, പക്ഷേ കയ്യിലിരിപ്പ് നിക്കറിട്ട പയ്യനെ പോലെ'; ഋഷഭ് പന്തിനെ ട്രോളി യുവരാജ് സിങ്

Happy Birthday Rishabh Pant| 'പേര് പാന്റ് എന്നാണ്, പക്ഷേ കയ്യിലിരിപ്പ് നിക്കറിട്ട പയ്യനെ പോലെ'; ഋഷഭ് പന്തിനെ ട്രോളി യുവരാജ് സിങ്

പന്തിന് പിറന്നാൾ ആശംസ നേർന്നുള്ള പോസ്റ്റിലാണ് യുവിയുടെ ട്രോൾ.

Image:Instagram

Image:Instagram

  • Share this:
സഹതാരങ്ങളെ ട്രോളാൻ യുവരാജ് സിങ്ങിനെ കഴിഞ്ഞേ ഇന്ത്യൻ ക്രിക്കറ്റിൽ വേറൊരാളുള്ളൂ. അത് പിറന്നാളാണെങ്കിലും മറ്റെന്താണെങ്കിലും. ഡൽഹി ക്യാപിറ്റൽസ് താരം ഋഷഭ് പന്താണ് യുവിയുടെ ട്രോളിന്റെ പുതിയ ഇര.

ഇന്ന് ഋഷഭ് പന്തിന്റെ ഇരുപത്തിമൂന്നാം പിറന്നാളാണ്. പന്തിന് പിറന്നാൾ ആശംസ നേർന്നുള്ള പോസ്റ്റിലാണ് യുവിയുടെ ട്രോൾ. "പേര് പാന്റ് എന്നാണെങ്കിലും കയ്യിലിരിപ്പ് നിക്കറിട്ട പയ്യന്റേതാണ്" എന്നാണ് യുവിയുടെ നർമം നിറഞ്ഞ ആശംസ.



പന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് യുവരാജ് സിങ്ങിന്റെ പോസ്റ്റ്. പന്തിന് ഐപിഎല്ലിൽ വിജയവും യുവരാജ് നേർന്നിട്ടുണ്ട്.

ഡൽഹി ക്യാപിറ്റൽസും പന്തിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. പരിശീലനത്തിനിടയിൽ പന്ത് അടിക്കുന്ന 23 സിക്സുകൾ ചേർത്തുള്ള വീഡിയോ ആണ് ടീം പോസ്റ്റ് ചെയ്തിരിക്കുന്നത്. 23 ാം പിറന്നാൾ, 23 സിക്സുകൾ എന്ന കുറിപ്പോടെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ആശംസ.


ഇന്ത്യൻ ടീമിലെ യുവതാരത്തിന് പിറന്നാൾ ആശംസ അറിയിച്ച് ഐസിസിയുടേയും ട്വീറ്റ് ഉണ്ട്.

57 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി പന്തിന്റെ സ്കോറുകൾ ചേർത്താണ് ഐസിസിയുടെ ട്വീറ്റ്.


വെസ്റ്റ് ഇൻഡീസിനെതിരെ പന്ത് നേടിയ അർധ സെഞ്ചുറിയുടെ വീഡിയോ പങ്കുവെച്ചാണ് ബിസിസിഐ താരത്തിന് പിറന്നാൾ ആശംസ അറിയിച്ചരിക്കുന്നത്.


കൊൽക്കത്തയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ 17 പന്തിൽ 38 റൺസാണ് ഋഷഭ് പന്ത് നേടിയത്.
Published by:Naseeba TC
First published: