• HOME
  • »
  • NEWS
  • »
  • kerala
  • »
  • കടലോളം കള്ളപ്പൊന്ന്: നെടുമ്പാശേരിയിൽ ഒരു മാസത്തിനിടെ പിടികൂടിയത് പത്ത് കോടി രൂപയുടെ സ്വർണ്ണം

കടലോളം കള്ളപ്പൊന്ന്: നെടുമ്പാശേരിയിൽ ഒരു മാസത്തിനിടെ പിടികൂടിയത് പത്ത് കോടി രൂപയുടെ സ്വർണ്ണം

സ്വർണ്ണക്കടത്തുകാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് കിലോഗ്രാമിന് ഒന്നര ലക്ഷം രൂപയാണ് പാരിതോഷികം.   ഇത് പണമായും സ്വർണ്ണമായും നൽകാൻ വ്യവസ്ഥയുണ്ട്.

പിടിച്ചെടുത്ത സ്വർണം.

പിടിച്ചെടുത്ത സ്വർണം.

  • News18
  • Last Updated :
  • Share this:
ഒരു മാസത്തിനിടയിൽ നെടുമ്പാശേരിയിൽ നിന്ന് പിടികൂടിയത് 28.5 കിലോഗ്രാം സ്വർണ്ണമാണ്. ഇതിന് വിപണിയിൽ പത്ത് കോടിയോളം രൂപ വില വരും. പണ്ട് ബിസ്ക്കറ്റ് രൂപത്തിൽ കടത്തിയിരുന്ന സ്വർണ്ണം ഇപ്പോൾ, കസ്റ്റംസിന്റെ കണ്ണ് വെട്ടിക്കാൻ  നിരവധി രൂപത്തിലാണ് കൊണ്ടുവരുന്നത്.

പേസ്റ്റ്, പൊടി, ഷീറ്റ്, ഇലക്ട്രിക്ക് ഉപകരണത്തിൽ ഘടിപ്പിച്ച് ,ഷീറ്റ് രൂപത്തിൽ കാലിൽ വെച്ചുകെട്ടി, തലമുടി വടിച്ച് തലയിൽ ഒളിപ്പിച്ച്, ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും മലദ്വാരത്തിൽ ഒളിപ്പിച്ചും  ഇങ്ങനെ പല വിധത്തിൽ ആണ് സ്വർണ്ണം കടത്തുന്നത്. പേസ്റ്റ് രൂപത്തിൽ കടത്തുന്ന സ്വർണ്ണം മെറ്റൽ ഡിക്ടറ്ററുകൾ ഉപയോഗിച്ച് കണ്ടെത്താനാവില്ല. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ പിടികൂടുന്നത്.

Also Read-സ്വർണം ഒളിപ്പിച്ചത് ഡംബലിനുള്ളിൽ; നെടുമ്പാശേരിയിൽ പിടികൂടിയത് 2 കോടി 8 ലക്ഷം രൂപയുടെ സ്വർണം

പിടിക്കപ്പെടുന്നവരിൽ അധികവും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുള്ളവരും ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലുള്ളവരുമാണ്.  ഇരുപത് ലക്ഷം മുതൽ ഒരു കോടി രൂപ വരെ മൂല്യമുള്ള സ്വർണ്ണം കടത്തുന്നവർക്ക് കസ്റ്റംസ് അധികാരികൾക്ക് തന്നെ ജാമ്യം നൽകാം. ഒരു കോടിക്ക് മുകളിൽ വരുന്ന കേസുകൾ കോടതികളിലേക്ക് വിടും. 20 ലക്ഷത്തിന് മുകളിൽ വിലവരുന്ന സ്വർണ്ണം കടത്തിയാൽ പ്രോസിക്യൂഷൻ നടപടി നേരിടണം.

രണ്ട് വർഷം തടവും പിടിച്ചെടുക്കുന്ന സ്വർണ്ണത്തിന്റെ വിലയുടെ അഞ്ചിരട്ടി ഫൈനും പെനാൽറ്റിയുമാണ് സ്വർണ്ണക്കടത്തുകാർക്ക് കിട്ടുന്ന ശിക്ഷ. സ്വർണ്ണക്കടത്തുകാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് കിലോഗ്രാമിന് ഒന്നര ലക്ഷം രൂപയാണ് പാരിതോഷികം.   ഇത് പണമായും സ്വർണ്ണമായും നൽകാൻ വ്യവസ്ഥയുണ്ട്.
First published: