HOME » NEWS » Kerala » 10 MEMBERS RESIGNED FROM CPM AREA COMMITTE IN PATHANAMTHITTA NEW 3 AR

പീഡന ആരോപണവിധേയനായ വ്യക്തിയെ നിലനിർത്തി; 10 അംഗങ്ങൾ CPM ഏരിയാ കമ്മിറ്റിയിൽനിന്ന് രാജിവെച്ചു

ലോക്കൽ സെക്രട്ടറിക്കെതിരെ ഉയർന്ന സ്ത്രീ വിഷയം ഉൾപ്പെടെയുള്ള ആരോപണങ്ങളോട് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ആളുകൾ സ്വീകരിച്ച മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി

News18 Malayalam | news18-malayalam
Updated: June 4, 2020, 8:21 PM IST
പീഡന ആരോപണവിധേയനായ വ്യക്തിയെ നിലനിർത്തി; 10 അംഗങ്ങൾ CPM ഏരിയാ കമ്മിറ്റിയിൽനിന്ന് രാജിവെച്ചു
cpm
  • Share this:
പത്തനംതിട്ട: ജില്ലയിലെ ഇരവിപേരൂർ സിപിഎം ഏരിയ കമ്മിറ്റിയിൽ നിന്ന് 10 പേർ രാജിവച്ചു. കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ് ഉൾപ്പെടെയുള്ള 20 അംഗങ്ങളുള്ള കമ്മിറ്റിയിൽനിന്നാണ് ഇവർ രാജിവെച്ചത്. ഇരവിപേരൂർ ഏരിയക്ക് കീഴിലുള്ള പുറമറ്റം ലോക്കൽ സെക്രട്ടറിക്കെതിരെ ഉയർന്ന സ്ത്രീ വിഷയം ഉൾപ്പെടെയുള്ള ആരോപണങ്ങളോട് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ആളുകൾ സ്വീകരിച്ച മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജിവച്ചത്. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളും ഇവർ രാജിവെച്ചു.

പുറമറ്റം ലോക്കൽ സെക്രട്ടറിക്കെതിരെ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടി നൽകിയ പരാതി പൊലീസ് അവഗണിച്ചതായി നേരത്തേ ആരോപണമുണ്ടായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ സ്കൂൾ സർട്ടിഫിക്കറ്റുകളും മറ്റും കവർന്നെടുക്കുകയും ഭീഷണിപ്പെടുത്തി ചൊൽപ്പടിക്ക് നിർത്താൻ ശ്രമം നടത്തുന്നതായും പൊലീസിന് പരാതി ലഭിച്ചെങ്കിലും ഇക്കാര്യത്തിൽ പൊലീസ് നടപടി ഇഴയുകയാണെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. മെയ് ഏഴിനാണ് പരാതിക്കാരിയായ പെൺകുട്ടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

ഇതിനിടെയാണ് ഏരിയ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷൻ ഉൾപ്പെടെയുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുറമറ്റം ലോക്കൽ സെക്രട്ടറി ഷിജു കുരുവിളയെ സ്ഥാനത്ത് നിന്ന് നീക്കിയത്. ഷിജുവിനെ ഏരിയ കമ്മിറ്റി അംഗമായി നിലനിർത്തിക്കൊണ്ട് ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നത് യുക്തിസഹമല്ലെന്ന് ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാൽ സെക്രട്ടറിയേറ്റ് തീരുമാനം റിപ്പോർട്ട് ചെയ്യാനെത്തിയ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആവശ്യം നിരാകരിച്ചു. ഇതേത്തുടർന്ന് ഏരിയ കമ്മിറ്റി അംഗങ്ങളായ പത്ത് പേർ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ രാജിവച്ചു.
TRENDING:കൊല്ലത്ത് ആറുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; സംഭവം അച്ഛനുമമ്മയ്ക്കുമൊപ്പം ഉറങ്ങുമ്പോൾ [NEWS]Kerala Elephant Death | 'ആന ചരിഞ്ഞസംഭവം അന്വേഷിക്കും; കുറ്റക്കാര്‍ക്കെതിരെ നടപടി': കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]
പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ് നേടിയ മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റും ജില്ലാ പ്ളാനിങ്ങ് കമ്മിറ്റി അംഗവുമായ എൻ രാജീവ്, സിപിഎം മുൻ ജില്ലാ സെക്രട്ടറി കെ അനന്തഗോപന്റെ മകൻ അഭിലാഷ് ഗോപൻ, കവിയൂർ ലോക്കൽ സെക്രട്ടറി കെ സോമൻ, ഇരവിപേരൂർ ലോക്കൽ സെക്രട്ടറി കെ എൻ രാജപ്പൻ, ഓതറ ലോക്കൽ സെക്രട്ടറി കെ അനിൽകുമാർ, വെണ്ണിക്കുളം ലോക്കൽ സെക്രട്ടറി അലക്സ് തോമസ് എന്നിവരുൾപ്പെടെ 10 പേരാണ് രാജിവച്ചത്. രണ്ട് അംഗങ്ങൾ നടപടിയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിച്ചു. ഇതോടെ 20 അംഗ ഏരിയ കമ്മിറ്റി ന്യൂനപക്ഷമായാണ് യോഗം ചേർന്നത്.



Published by: Anuraj GR
First published: June 4, 2020, 6:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories