നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സിപിഐയുടെ പ്രസ്താവനക്ക് പിന്നിൽ സ്ഥാനം നഷ്ടപ്പെടുമെന്ന പേടി'; കേരള കോൺഗ്രസിന്റെ 10 മറുപടികൾ

  'സിപിഐയുടെ പ്രസ്താവനക്ക് പിന്നിൽ സ്ഥാനം നഷ്ടപ്പെടുമെന്ന പേടി'; കേരള കോൺഗ്രസിന്റെ 10 മറുപടികൾ

  സിപിഐയുടെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി പറയുകയാണ് കേരള കോൺഗ്രസ്

  ജോസ് കെ. മാണി

  ജോസ് കെ. മാണി

  • Share this:
  നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടാണ് കേരള കോൺഗ്രസ് എമ്മിനെ ചൊടിപ്പിച്ചത്. ഇന്ന് കോട്ടയത്ത് ചേർന്ന പാർട്ടിയുടെ ഹൈ പവർ കമ്മിറ്റി യോഗമാണ് സിപിഎം റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞു രംഗത്തുവന്നത്. സിപിഐയുടെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി പറയുകയാണ് കേരള കോൺഗ്രസ്. പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് തന്നെ ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ എത്തി സ്ഥിരീകരിച്ചു. ഇങ്ങനെ ഒരു റിപ്പോർട്ട് ഇല്ലെങ്കിൽ അത് നിഷേധിക്കാൻ സിപിഐ തയ്യാറാകണമെന്ന് സ്റ്റീഫൻ ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.

  സിപിഐ റിപ്പോർട്ടിനെതിരെ കേരള കോൺഗ്രസ് എം ഹൈപവർ കമ്മിറ്റിയിൽ ഉണ്ടായ പത്ത് പ്രധാനപ്പെട്ട വിമർശനങ്ങൾ ഇവയാണ്.

  1. സി.പി.ഐയുടെതായി പുറത്തുവന്ന റിപ്പോര്‍ട്ട്  ബാലിശമാണ്. ഇങ്ങനെ ഒരു റിപ്പോർട്ട് ഉണ്ടെങ്കിൽ മാധ്യമങ്ങളിൽ വാർത്ത വന്നിട്ടും സി.പി.ഐ. ഔദ്യോഗികമായി നിഷേധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
  അഭിപ്രായങ്ങള്‍ സി.പി.ഐയുടേതല്ലെങ്കില്‍ അത് നിഷേധിക്കാനുള്ള ബാധ്യത സി.പി.ഐ നേതൃത്വത്തിനുണ്ട്.

  2. ജോസ് കെ. മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാര്‍ക്കിടുന്നവരില്‍ പലരും പല തെരെഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടവരാണെന്ന് മറക്കണ്ട.

  3. മൂവാറ്റുപുഴ, കരുനാഗപ്പള്ളി തുടങ്ങിയ സീറ്റുകളില്‍ സി.പി.ഐ. സ്ഥാനാര്‍ത്ഥികള്‍ ജനകീയ അടിത്തറ ഇല്ലാത്തവരാരായതുകൊണ്ടാണോ പരാജയപ്പെട്ടത്?

  4. കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ സാന്നിധ്യം കൊണ്ട് അടുത്തനാളുകളിലൊന്നും ഇടതുമുന്നണി വിജയിക്കാത്ത സീറ്റുകള്‍ നേടിയെടുക്കാന്‍ സാധിച്ചു എന്ന് സി.പി.ഐ. മനസ്സിലാക്കണം

  5. ജയിക്കുന്ന സീറ്റുകളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയും, പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്വം വ്യക്തികളില്‍ കെട്ടിവെയ്ക്കുന്നത് തികച്ചും പാപ്പരത്തമാണ്.

  6. കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ സഹായത്തോടെ വിജയിച്ച സീറ്റുകളെക്കുറിച്ച് അറിയണമെങ്കില്‍ സി.പി.ഐയുടെ എം.എല്‍.എ. വാഴൂര്‍ സോമനോട് ചോദിച്ചാല്‍ മതി.

  7. കേരളാ കോണ്‍ഗ്രസ്സ് (എം) മത്സരിച്ച സീറ്റുകളില്‍ സ്വാധീനം കുറവുള്ള പാര്‍ട്ടിയായ സി.പി.ഐയുടെ വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചോ എന്ന് സി.പി.ഐ നേതൃത്വം അന്വേഷിക്കണം.

  8. രാഷ്ട്രീയ അടിത്തറയുള്ള പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ്സ് (എം) ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നപ്പോള്‍ തങ്ങളുടെ സ്ഥാനം നഷ്ടമാകുമെന്ന തെറ്റായ ഭയമാണ് ഇത്തരം പ്രസ്താവനക്ക് പിന്നിലുള്ളത്

  9. സിപിഐ കേരള കോൺഗ്രസ് എമ്മിനോട് ഉള്ള അകലം ഇപ്പോൾ തുടങ്ങിയതല്ല. അതൊക്കെ കേരള കോൺഗ്രസ് യുഡിഎഫ് മുന്നണിയിൽ ഉള്ളപ്പോൾ തന്നെ ഉണ്ടായതാണ്. മുന്നണി മാറി ഇടതുമുന്നണിയിൽ എത്തിയിട്ടും സിപിഐ ഈ നിലപാട് മാറ്റുന്നില്ല.

  10. കേരളത്തിലൊട്ടാകെ ജനകീയ അടിത്തറയുള്ള നേതാവാണ് ജോസ് കെ മാണി. ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാംതവണ മത്സരിച്ചപ്പോൾ ആദ്യത്തേതിനേക്കാൾ ഇരട്ടി ഭൂരിപക്ഷമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ സിപിഐ വിലയിരുത്തൽ ശരിയല്ല.

  ഏതായാലും എണ്ണി പറഞ്ഞുള്ള മറുപടിയാണ് കേരള കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. കേവലം യോഗത്തിലുണ്ടായ മറുപടി എന്നതിനപ്പുറം പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് തന്നെ ഇതിൽ ഭൂരിപക്ഷം വിമർശനങ്ങളും തുറന്നു പറഞ്ഞു എന്നതാണ് ശ്രദ്ധേയം. ഇതിനോട് സി.പി.ഐ. നേതൃത്വം  മറുപടി പറയുമോ എന്നാണ് ഇനി അറിയാനുള്ളത്.  ഓൺലൈനായാണ് യോഗം നടന്നത്. കേരളത്തിൽ ഇല്ലാത്തതിനാൽ  ജോസ് കെ. മാണി വിഷയത്തിൽ നേരിട്ട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
  Published by:user_57
  First published:
  )}