നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullaperiyar | മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ 10 ഷട്ടറുകള്‍ തുറന്നു ;വീടുകളില്‍ വെള്ളം കയറി : പരാതിയുമായി നാട്ടുകാർ

  Mullaperiyar | മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ 10 ഷട്ടറുകള്‍ തുറന്നു ;വീടുകളില്‍ വെള്ളം കയറി : പരാതിയുമായി നാട്ടുകാർ

  ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം അണക്കെട്ടിന്റെ ഷട്ടറുകള്‍ തമിഴ്‌നാട് തുറക്കുന്നത്

  മുല്ലപ്പെരിയാര്‍ ഡാം

  മുല്ലപ്പെരിയാര്‍ ഡാം

  • Share this:
   ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ(Mullaperiyar Dam) ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പത്ത് ഷട്ടറുകള്‍ തുറന്നു.നിലവില്‍ തുറന്ന എട്ട് ഷട്ടറുകള്‍ക്കൊപ്പം പുലര്‍ച്ചെമൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു.

   ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്.
   പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.പെരിയാറിന്റെ തീരത്തുള്ള പല വീടുകളിലും രാത്രിയില്‍ വെള്ളം കയറിയിട്ടുണ്ട്. വണ്ടിപ്പെരിയാര്‍, വള്ളക്കടവ് ഭാഗങ്ങളിലെ വീടുകളിലാണ് കൂടുതലായും വെള്ളം കയറിയത്.

   മുന്നറിയപ്പില്ലാതെയാണ് സ്പില്‍വെ ഷട്ടറുകള്‍  തുറന്നതെന്നാണ് നാട്ടുകാര്‍ പറയുന്നു.മുന്‍കൂട്ടി അറിയിക്കാതെ ഷട്ടര്‍ തുന്നതിന് എതിരെ  വള്ളക്കടവില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

   മുന്നറിയിപ്പില്ലാതെയും രാത്രികാലങ്ങളിലും വെള്ളം തുറന്ന് വിടരുതെന്ന് കേരളം നിരവധി തവണ തമിഴ്നാടിനോട് ആവശ്യപ്പെട്ടതാണ്.

   ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം അണക്കെട്ടിന്റെ ഷട്ടറുകള്‍ തമിഴ്‌നാട് തുറക്കുന്നത്. മഴ ശക്തമായ സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തുന്നത്.

   അതേ സമയം മുല്ലപ്പെരിയാർ ഡാമിലെ(Mullapperiyar dam) ജലനിരപ്പ്(water level) കുറയ്ക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി ചെയർമാന് സംസ്ഥാനത്തിൻ്റെ കത്ത്. വൃഷ്ടി പ്രദേശത്ത് മഴ വർധിക്കാൻ ഇടയുള്ളതിനാൽ കൂടുതൽ വെള്ളം കൊണ്ടു പോകാൻ തമിഴ്നാടിന് നിർദേശം നൽകണം എന്നാണ് ആവശ്യം. മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷന് സംസ്ഥാന ചീഫ് സെക്രട്ടറി(Chief Secretary) വി.പി. ജോയി ഇന്നലെയാണ് കത്തയച്ചത്.

   ഡാമിലേക്കുള്ള ജലത്തിൻ്റെ വരവിനെക്കാൾ അധിക ജലം ദിവസേന പുറത്തേക്ക് ഒഴുക്കാൻ തമിഴ്നാടിന് നിർദേശം നൽകണം എന്നാണ് കത്തിലെ പ്രധാന ആവശ്യം. മുല്ലപ്പെരിയാർ ഡാമിൻ്റെ  റൂൾ കർവ് നവംബർ 30നുശേഷം 142 അടിയാണ്. എന്നാൽ, നവംബർ 30–ാം തീയതി രാവിലെ നാലു മണിക്കു തന്നെ ജലനിരപ്പ് 142 അടിയിലെത്തിയതായി ചീഫ് സെക്രട്ടറി കത്തില്‍ വ്യക്തമാക്കി .

   അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി പെയ്യുന്നതിനാൽ അണക്കെട്ടിലേക്കു വരുന്ന വെള്ളത്തിനേക്കാൾ കൂടുതൽ വെള്ളം നേരത്തേ തുറന്നു വിട്ട് ജലനിരപ്പ് ക്രമപ്പെടുത്തണം. ജലനിരപ്പ് 142 അടിയിൽ കൂടുതലാകാൻ അനുവദിക്കരുതെന്നും കത്തിൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.
   Published by:Jayashankar AV
   First published: