പാലക്കാട്: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് സംഭവ൦. പത്താം ക്ലാസ് വിദ്യാത്ഥിനി മാജിദ തസ്നിയാണ് ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണത്. അപകടത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ കുന്തിപ്പുഴയിലാണ് അപകടമുണ്ടായത്. ബസ് വളവ് തിരിഞ്ഞപ്പോൾ മുൻവശത്തെ ഡോറിന് സമീപം നിൽക്കുകയായിരുന്ന കുട്ടി നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വളവ് തിരയുകയായിരുന്നതിനാൽ ബസിന്റെ പിൻചക്രം കുട്ടിയുടെ ദേഹത്തൂടെ കയറിയില്ല. ഇതിനുപുറമെ പുറകിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ കുട്ടി തെറിച്ചുവീണത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും കുട്ടി റോഡിലേക്ക് വീണ സമയത്ത് പുറകിലൂടെ മറ്റ് വണ്ടികൾ വരാതിരുന്നതിനാലും വലിയ അപകടമാണ് ഒഴിവായത്.
മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദ്യാർത്ഥിനിയെ വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.
Electric Scooter | കണ്ടെയ്നറില്‍ കൊണ്ടുപോവുകയായിരുന്ന 20 സ്കൂട്ടറുകള് കത്തിനശിച്ചു
മുംബൈ: കണ്ടെയ്നറില്‍ കൊണ്ടുപോവുകയായിരുന്ന 20 വൈദ്യുത സ്കൂട്ടറുകള്(Electric Scooter) കത്തിനശിച്ചു. 40 സ്കൂട്ടറുകളുമായി പോയ കണ്ടെയ്നറിനുള്ളിലാണ് തീപിടിച്ചത്(Fire). ജിതേന്ദ്ര ഇവി എന്ന കമ്പനിയുടേതാണ് സ്കൂട്ടറുകള്. ഏപ്രില്‍ ഒന്‍പതിനാണ് സംഭവം നടന്നത്. നാസിക്കിലെ ഫാക്ടറിയില്‍ നിന്നുള്ള സ്കൂട്ടറുകള് കണ്ടെയ്നറില്‍ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്.
കണ്ടെയ്നറിനകത്ത് നിന്ന് പുകവന്നതോടെ റോഡിന്റെ വശത്ത് നിര്‍ത്തിയിട്ട് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തീപിടിച്ച വിവരം മനസ്സിലായത്. കണ്ടെയ്നറിന്റെ മുകള്‍ഭാഗത്ത് സൂക്ഷിച്ചിരുന്ന 20 സ്കൂട്ടറുകള്‍ക്കാണ് തീപിടിച്ചത്. അഗ്നിസുരക്ഷാ സേനയെത്തി തീയണയ്ക്കുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Also read-
Accident | വയനാട് കാറും ടാങ്കറും കൂട്ടിയിടിച്ചു; കുടുംബത്തിലെ മൂന്നു പേര് മരിച്ചു; നാലു വയസുകാരന് ഗുരുതര പരിക്ക്
വൈദ്യുത സ്കൂട്ടറിന് തീപിടിക്കുന്നസംഭവം അടുത്തിടെ കൂടിവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ മൂന്നുസംഭവങ്ങളാണ് ചെന്നൈയിലുണ്ടായത്. കഴിഞ്ഞാഴ്ച പുനെയില്‍ ലോഹെഗാവ് പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഓല എസ്1 പ്രോ സ്കൂട്ടറിന് തീപിടിച്ചിരുന്നു.
Also Read-
Train Tragedy| ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോള്‍ പാളത്തില്‍ ഇറങ്ങിനിന്ന ഏഴു പേര്‍ക്ക് ദാരുണാന്ത്യം
പൂനെയില്‍ നടന്ന തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാമെന്നുമാണ് കമ്പനി അറിയിക്കുന്നത്. കൂടാതെ വാഹനത്തിന്റെ ഉടമയുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ഒല പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.