• HOME
  • »
  • NEWS
  • »
  • kerala
  • »
  • വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന്‍ മരിച്ചു

വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന്‍ മരിച്ചു

അമ്മയാണ് കുട്ടിയെ കയറില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

  • Share this:
    മലപ്പുറം : വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന്‍ മരിച്ചു. കാടാമ്പുഴ കുട്ടാട്ടുമ്മല്‍ മലയില്‍ അഫ്‌നാനാണ് (10) മരിച്ചത്.

    തിങ്കളാഴ്ച ഉച്ചയോടെ മാറാക്കരയിലാണ് അപകടം നടന്നത്. കളിക്കാനായി അടുക്കള ഭാഗത്ത് വാതിലിനരികില്‍ തൂക്കിയിട്ടിരുന്ന ചങ്ങലയെടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.

    വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് അമ്മയാണ് കുട്ടിയെ കയറില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പെട്ടന്ന് തന്നെ കാടാമ്പുഴയയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത്. കാടാമ്പുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിതാവ്: ഉമറുല്‍ ഫാറൂഖ്. മാതാവ്: ഖൈറുന്നിസ.

    കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥിനിക്ക് പരിക്ക്; കാലിൽ 22 തുന്നൽ

    കൊല്ലം : കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. ഇടതുകാലിന് പരിക്കേറ്റ കൊല്ലം അഞ്ചല്‍ ആനപ്പുഴയ്ക്കല്‍ സ്വദേശിനിപുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. ആനപ്പുഴയ്ക്കല്‍ നെടുപുറം മേഘാഭവനില്‍ മനോജിന്റെ മകള്‍ പതിനേഴുകാരി സ്നേഹയ്ക്കാണ് പരിക്കേറ്റത്. ഇടതുകാലിനേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് 22 തുന്നൽ ഇടേണ്ടി വന്നു.

    കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയാണ് പാഞ്ഞെത്തിയ കാട്ടുപന്നി സ്നേഹയെ പിന്നിൽനിന്ന് കുത്തിവീഴ്ത്തിയത്. വീടിന് സമീപത്തുവച്ചാണ് സംഭവം. കാട്ടുുപന്നിയുടെ ആക്രമണത്തിൽ സ്നേഹയുടെ കൈകാലുകള്‍ക്ക് മുറിവേറ്റു. ഇതിൽ ഇടത് കാലിലെ പരിക്ക് ഗുരുതരമായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മാതിപിതാക്കളാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

    പ്രദേശത്ത് കാട്ടുപന്നി ഉൾപ്പടെ വന്യമൃഗങ്ങളുടെ സാനിദ്ധ്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. വനത്തിൽ നിന്ന് ജനവാസമേഖലയിൽ കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ കാരണം കൃഷി ചെയ്യാനാകാത്ത സാഹചര്യമാണ്. പ്രായമായവർക്കും കുട്ടികൾക്കും ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാനാകാത്ത സാഹചര്യവുമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

    Also Read-Accident | മേശപ്പുറത്ത് നിന്ന് അക്വേറിയം ദേഹത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു
    Published by:Karthika M
    First published: