• HOME
 • »
 • NEWS
 • »
 • kerala
 • »
 • Accident |പിതാവ് ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന വാനിലിടിച്ചു; പത്തുവയസുകാരന് ദാരുണാന്ത്യം

Accident |പിതാവ് ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന വാനിലിടിച്ചു; പത്തുവയസുകാരന് ദാരുണാന്ത്യം

വിദേശത്തു ജോലി ചെയ്യുന്ന അനീഷ് ബുധനാഴ്ച മടങ്ങിപ്പോകാനിരിക്കെയാണ് ദുരന്തം.

 • Share this:
  ആറ്റിങ്ങല്‍: പിതാവ് ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിനു പിന്നിലിടിച്ച് പത്തുവയസുകാരന് ദാരുണാന്ത്യം. വാളക്കാട് കുരിക്കകം നിലാവില്‍ അനീഷ് - സിമി ദമ്പതികളുടെ മകന്‍ ആയുഷ് (10 )ആണ് മരിച്ചത്. വാമനപുരം റോഡില്‍ മുദാക്കല്‍ പൊയ്കമുക്ക് ഗുരുമന്ദിരത്തിനു സമീപമാണ് അപകടം (accident).

  ആയുഷ് മുന്‍സീറ്റില്‍ ഇരുന്നാണ് യാത്ര ചെയ്തിരുന്നത്. വിദേശത്തു ജോലി ചെയ്യുന്ന അനീഷ് ബുധനാഴ്ച മടങ്ങിപ്പോകാനിരിക്കെയാണ് ദുരന്തം. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം.

  അനീഷിനും പിന്‍സീറ്റിലുണ്ടായിരുന്ന ഭാര്യ സിമിക്കും അപകടത്തില്‍ പരിക്കേറ്റു. ആയുഷ്, വാളക്കാട് ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരി അനിഷ്‌ക.

  Also read: Thiruvallam custodial death| തിരുവല്ലം കസ്റ്റഡി മരണം; CBI അന്വേഷണം ശുപാര്‍ശ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

  Malappuram| കളിക്കുന്നതിനിടയിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് വായിലായി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

  മലപ്പുറം: കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എലിവിഷത്തിന്റെ  ട്യൂബ് വായിലായി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല - അൻസാർ ദമ്പതികളുടെ ഏക മകൻ റസിൻഷാ ആണ് മരിച്ചത്.

  കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് കുട്ടിയുടെ വായിൽ ആകുകയായിരുന്നു. ഉപയോഗശൂന്യമായ എലി വിഷട്യൂബ് എടുത്തു കളിക്കുന്നതിനിടയിലായിരുന്നു സംഭവം.

  മൂന്ന് ദിവസമായി കോട്ടക്കലിലും കോഴിക്കോട്ടും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.

  ആറു മാസത്തിനിടെ ജീവനൊടുക്കിയത് രണ്ടു വിദ്യാര്‍ഥികള്‍; ചുവരിലും ബുക്കിലും 6 വാക്കുകള്‍; ദുരൂഹം

  ഇടുക്കി: ആറു മാസത്തിനിടെ ഇടുക്കി നെടുങ്കണ്ടത്ത് ജീവനൊടുക്കിയത് രണ്ടു വിദ്യാര്‍ഥികള്‍. 12, 13 വയസുകാരായ വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. എന്നാല്‍ കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണങ്ങള്‍ ദുരൂഹമാണ്. ഇതില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

  നെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരന്‍ ജോഷി-സുബിത ദമ്പതികളുടെ മകന്‍ അനന്തുവിനെ ഞായാറാഴ്ച്ച വൈകിട്ടാണ് റവന്യൂ ക്വട്ടേഴ്‌സിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മാതാപിതാക്കള്‍ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് അനന്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

  colour, better, wish, father, show, blue എന്നി ഇംഗിഷ് പദങ്ങള്‍ ചുവരില്‍ ചോക്കു കൊണ്ടും ബുക്കില്‍ പേന കൊണ്ടും എഴുതിയിരുന്നു. മരണത്തിന് മുന്‍പ് എഴുതിയതാവാമെന്നാണ് നിഗമനം.

  6 മാസം മുന്‍പാണ് നെടുങ്കണ്ടത്ത് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി വാഴവര സ്വദേശി ബിജു ഫിലിപ്പ്- സൗമ്യ ദമ്പതികളുടെ മകന്‍ പതിമൂന്നുകാരന്‍ ജെറോള്‍ഡ് മരിച്ചത്. ആത്മഹത്യ തന്നെയെന്ന് പൊലീസ് കണ്ടെത്തല്‍. ആത്മഹത്യക്ക് കുട്ടികളെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിക്കുന്നുണ്ട്.

  ഗെയിമുകള്‍ക്ക് കുട്ടികള്‍ അടിപ്പെട്ടിരുന്നതായുള്ള സംശയത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. അനന്തു അമിതമായി മൊബൈല്‍ ഉപയോഗിച്ചിരുന്നതായ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇക്കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ട്.
  Published by:Sarath Mohanan
  First published: