• HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്തുവയസുകാരൻ നടന്നത് 10 കിലോമീറ്റർ: വേർപിരിഞ്ഞ് താമസിക്കുന്ന അമ്മയെ കാണാൻ

പത്തുവയസുകാരൻ നടന്നത് 10 കിലോമീറ്റർ: വേർപിരിഞ്ഞ് താമസിക്കുന്ന അമ്മയെ കാണാൻ

ദേവനന്ദ എന്ന ഏഴുവയസുകാരിയെ കാണാതായി നാടു മുഴുവൻ തെരച്ചിൽ നടത്തിയതിന് തൊട്ടടുത്ത പഞ്ചായത്തിൽനിന്നാണ് അമ്മയെ കാണാൻ വേണ്ടി പത്തുവയസുകാരൻ നാടുവിട്ടത്.

child

child

  • Last Updated :
  • Share this:
    കൊല്ലം: കളിച്ചുകൊണ്ടിരിക്കെ വീട്ടിൽനിന്ന് കാണാതായി പിന്നീട് ഒരു നാടിനെ മുഴുവൻ കരയിപ്പിച്ച ദേവനന്ദയുടെ വീട്ടിൽനിന്ന് കഷ്ടിച്ച് അഞ്ചു കിലോമീറ്റർ ദൂരം മാത്രമെ അവന്‍റെ വീട്ടിലേക്ക് ഉള്ളു. വേർപിരിഞ്ഞു താമസിക്കുന്ന അമ്മയെ കാണാൻ പൂയപ്പള്ളിയിലെ ഒരു സ്കൂളിലെ വിദ്യാർഥിയായ പത്തുവയസുകാരൻ സഞ്ചരിച്ചത് 10 കിലോമീറ്റർ. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലാണ് സംഭവം. അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ അച്ഛനൊപ്പം പൂയപ്പള്ളിയിലെ വീട്ടിലാണ് പത്തുവയസുകാരൻ താമസിക്കുന്നത്. അവന്‍റെ സഹോദരി അമ്മയ്ക്കൊപ്പം ചാത്തന്നൂർ കുമ്മല്ലൂരിലെ വീട്ടിൽ.

    കഴിഞ്ഞ ദിവസം സ്കൂളിൽ വാർഷികമായിരുന്നു. പരിപാടിക്ക് എത്തിയ കുട്ടിയാണ് ആരോടും പറയാതെ അമ്മവീട്ടിലേക്ക് നടന്നത്. ഉച്ചഭക്ഷണം പോലും കഴിക്കാതെ ചുട്ടുപൊള്ളുന്ന വെയിലിൽ അവൻ നടന്നു നീങ്ങിയപ്പോൾ അമ്മയെയും സഹോദരിയെയും കാണണമെന്ന് മാത്രമായിരുന്നു മനസിൽ. ചെറുപ്പത്തിൽ അമ്മയ്ക്കൊപ്പം കുമ്മല്ലൂരിൽ ബസിലും ഓട്ടോയിലും പോയ പരിചയം വെച്ചായിരുന്നു അവന്‍റെ യാത്ര. ഇടയ്ക്ക് ക്ഷീണം തോന്നിയപ്പോൾ സമീപത്തെ വീട്ടിൽ കയറി വെള്ളം വാങ്ങിക്കുടിച്ചു. ഒടുവിൽ നടന്ന് നടന്ന് രാത്രി ഏഴു മണിയോടെ ചാത്തന്നൂർ ചേന്നമത്തെ ക്ഷേത്ര പരിസരത്ത് എത്തി.

    Read Also: ടിക് ടോകിൽ പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പോക്സോ പ്രതി പിടിയിൽ

    അമ്മയുടെ വീട്ടിലേക്കുള്ള വഴി തെറ്റിയാണ് ക്ഷേത്രപരിസരത്ത് എത്തിയത്. അവിടെവെച്ച് കുട്ടിയെ കണ്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഉടൻ ചാത്തന്നൂർ പൊലീസ് സ്ഥലത്ത് എത്തി കൂട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടിക്ക് ഭക്ഷണവും ജ്യൂസും വാങ്ങി നൽകി. അമ്മയുടെ വീട്ടിലേക്ക് വന്നതാണെന്നും വഴിയറിയില്ലെന്നുമായിരുന്നു കുട്ടി നൽകി മറുപടി. ഒടുവിൽ സ്കൂൾ ബാഗിൽനിന്ന് ലഭിച്ച ഡയറിയിൽനിന്നാണ് കുട്ടിയുടെ മേൽവിലാസം പൊലീസിന് ലഭിച്ചത്.

    ഇതിനിടെ പൂയപ്പള്ളിയിൽ സ്കൂളിൽനിന്ന് കാണാതായ കുട്ടിയെ അന്വേഷിക്കുകയായിരുന്നു ബന്ധുക്കളും അധ്യാപകരും. പരാതിയുമായി പുയപ്പള്ളി പൊലീസ് സ്റ്റേഷനിലും അവർ എത്തി. ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽനിന്നുള്ള വിവരത്തെ തുടർന്ന് ബന്ധുക്കൾ അവിടെയെത്തി കുട്ടി കൂട്ടിക്കൊണ്ടുവരുകയായിരുന്നു. ദേവനന്ദ എന്ന ഏഴുവയസുകാരിയെ കാണാതായി നാടു മുഴുവൻ തെരച്ചിൽ നടത്തിയതിന് തൊട്ടടുത്ത പഞ്ചായത്തിൽനിന്നാണ് അമ്മയെ കാണാൻ വേണ്ടി പത്തുവയസുകാരൻ നാടുവിട്ടത്.
    First published: