• HOME
  • »
  • NEWS
  • »
  • kerala
  • »
  • HC KERALA | അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ അനുമതി തേടി അമ്മ ഹൈക്കോടതിയില്‍

HC KERALA | അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ അനുമതി തേടി അമ്മ ഹൈക്കോടതിയില്‍

മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശം അനുസരിച്ച് ആയിരിക്കും കേസില്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടാകുക

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കൊച്ചി: അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം (Abortion) നടത്താന്‍ അനുമതി ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ (High Court of Kerala) സമീപിച്ചു. പെണ്‍കുട്ടിക്ക് ഈ ഗര്‍ഭം മാനസികമായും ശാരീരികമായും വെല്ലുവിളിയാകും എന്ന് ചൂണ്ടിക്കാട്ടിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര വനിത ദിനത്തിലാണ് അമ്മ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്.

    പെണ്‍കുട്ടിയുടെ ഭാവി സംരക്ഷിക്കാന്‍ ഇത് അത്യവശ്യമാണ് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഗര്‍ഭം ധരിച്ച് 24 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭിണിക്ക് കുഞ്ഞിന് ജന്മം നല്‍കാന്‍ താല്‍പ്പര്യമില്ലെങ്കില്‍  ഗര്‍ഭച്ഛിദ്രം നടത്താം എന്ന് നിയമം നിലവില്‍ ഉണ്ട്. എന്നാല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോള്‍ 30 ആഴ്ച ഗര്‍ഭിണിയാണ് ഇതിനാല്‍ ഈ നിയമം ബാധകമാകില്ല, ഈ അവസ്ഥയിലാണ് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

    അതേ സമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബലാത്സംഗം അടക്കം വകുപ്പുകള്‍ ചേര്‍ത്ത് പോക്സോ നിയമ പ്രകാരം പെണ്‍കുട്ടിയുടെ അച്ഛനെതിരെ പൊലീസ് എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശം അനുസരിച്ച് ആയിരിക്കും കേസില്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടാകുക.

    Rape | മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച 51-കാരന്‍ മലപ്പുറം വാഴക്കാട് അറസ്റ്റില്‍


    മലപ്പുറം: മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചതിന് (Rape) മലപ്പുറം വാഴക്കാട് 51-കാരന്‍ അറസ്റ്റില്‍. മൂന്നുവര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചെന്ന മരുമകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് (Police) അറസ്റ്റ് ചെയ്തത്.

    സംശയം തോന്നിയതിനെ തുടര്‍ന്ന് ഭർത്താവ് ചോദ്യം ചെയ്തപ്പോഴാണ് യുവതി കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

    2019 മുതല്‍ തന്നെ  പീഡിപ്പിച്ചിരുന്നതായി യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കല്യാണം കഴിഞ്ഞ് ഗര്‍ഭിണിയായ സമയം മുതല്‍ പീഡനം നടന്നതായും എതിര്‍ക്കുമ്പോള്‍ കൊല്ലുമെന്നും കുടുംബ ബന്ധം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

    പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വാഴക്കാട് സി.ഐ. കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    അതേ സമയം കൊച്ചി ഏലൂര്‍ പാതാളത്ത് പ്രണയം നിരസിച്ചതിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (minor girl) ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് മൂന്നു പേരെ അറസ്റ്റു (arrest) ചെയ്തു റിമാന്‍ഡിലാക്കി.

    ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തില്‍ തന്റെ നേരേ പാഞ്ഞു വരുന്നതു കണ്ട് ഓടി മാറിയതിനാലാണ് അപകടം ഒഴിവായതെന്നു പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു.

    സംഭവത്തില്‍, പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന്‍ ശിവ(18), ബന്ധു കാര്‍ത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ശിവ നേരത്തെ പെണ്‍കുട്ടിയോട് ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും നിരസിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ നേരത്തെയും വഴിയരികില്‍ നിന്നു കളിയാക്കുകയും പിന്നാലെ വരികയും ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു.
    Published by:Arun krishna
    First published: