ജനനായകന് 100ാം ജന്മദിനം; നായനാരെ അനുസ്മരിച്ച് കണ്ണൂർ

ജനനായകന്റെ 100-ാം ജന്മദിനമായ 2019 ഡിസംബര്‍ 9 ന് കല്യാശ്ശേരിയില്‍ അനുസ്മരണ സമ്മേളനം നടക്കും

News18 Malayalam | news18-malayalam
Updated: December 6, 2019, 9:59 PM IST
ജനനായകന് 100ാം ജന്മദിനം; നായനാരെ അനുസ്മരിച്ച് കണ്ണൂർ
News18 Malayalam
  • Share this:
ഡിസംബർ 9 വീണ്ടും ആഗതമാകുമ്പോൾ കണ്ണൂർ പ്രിയപ്പെട്ട ജനനായകൻ ഇ കെ നായനാരുടെ സ്മരണയിലാണ്. ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഈ കെ നായനാർക്ക് അത്രകണ്ട് സ്വാധീനമുണ്ട് ജനഹൃദയങ്ങളിൽ. ജനനായകന്റെ 100-ാം ജന്മദിനമായ 2019 ഡിസംബര്‍ 9 ന് കല്യാശ്ശേരിയില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. ഫോട്ടോപ്രദര്‍ശനം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും.

ഇ കെ നായനാർ എന്ന ജനനായകൻ

കണ്ണൂരിന്റെ മനസ്സിൽ ഇകെ നായനാരുടെ സ്ഥാനം രാഷ്ട്രീയത്തിനപ്പുറമാണ്. 1919 ഡിസംബര്‍ 9 ന് കല്യാശ്ശേരിയില്‍ ജനിക്കുകയും ബാലസംഘത്തിലൂടെ കര്‍ഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി മാറിയ നേതാവാണ് ഇ കെ നായനാര്‍. 20-ാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി വ്യാവസായിക-കാര്‍ഷിക മേഖലയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആറോണ്‍ മില്ലിലെ സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ആദ്യമായി 1940-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സമര തീചൂളയിൽ നിന്നാണ് ഇ കെ നായനാർ എന്ന രാഷ്ട്രീയ നേതാവ് ഉദിച്ചുയർന്നത്.

പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് ചൈനീസ് ചാരനെന്ന് മുദ്രകുത്തി ആറുവർഷം ജയിലിലായി. കര്‍ഷകസമര ചരിത്രത്തിലെ പ്രസിദ്ധമായ കയ്യൂര്‍ സമരത്തിലും,സാമ്രാജ്യവിരുദ്ധ സമരമായ മൊഴാറ സമരത്തിലും പങ്കെടുത്തു. അടിയന്തിരാവസ്ഥകാലത്ത് ഉള്‍പ്പെടെ 9 വര്‍ഷം ഒളിവില്‍ കഴിഞ്ഞു. പലതവണ തടവിലായി.

ഏറ്റവും കൂടുതൽ ദിവസം മുഖ്യമന്ത്രി

എല്ലാ വിഷയങ്ങളും തനതായ ശൈലിയിൽ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചാണ് നായനാർ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നത്. കേരളചരിത്രത്തിൽ ഏറ്റവുമധികംനാൾ മന്ത്രിയായിരുന്ന വ്യക്തി.

1980 ലും 1987 ലും 1996 ലുമായി 3 തവണകളിലായി 3991 ദിവസം മുഖ്യമന്ത്രിയായി. രണ്ട് തവണ പ്രതിപക്ഷ നേതാവായി. 23 വര്‍ഷം നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. ദീര്‍ഘവീക്ഷണമുള്ള പ്രവർത്തനങ്ങളാണ് ആണ് നായനാരെ ജനപ്രിയനാക്കിയത്.

മാവേലി സ്റ്റോറുകളും, കര്‍ഷകത്തൊഴിലാളി പെന്‍ഷനും അതിൽ ചിലത്. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് സമ്പൂർണ്ണ സാക്ഷരതയിലേക്ക് കേരളം നീങ്ങിയത്. എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂൾ തുടങ്ങാനും പ്രയത്നിച്ചു.

ഒടുവിൽ പ്രമേഹം അദ്ദേഹത്തെ തളർത്തി

2004 മെയ് മെയ് 19ന് നായനാർ ലോകത്തോട് വിടപറഞ്ഞു. ആൾക്കൂട്ടത്തെ എന്നും തന്നിലേക്ക് ആകർഷിച്ച നായനാർ മരണത്തിലും ആ പതിവ് തെറ്റിച്ചില്ല. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി കണ്ണൂരിലേക്ക് എത്തിച്ച ഭൗതികശരീരം ഒരു നോക്കു കാണാൻ ലക്ഷക്കണക്കിനാളുകളാണ് കേരളത്തിന്റെ പാതയോരങ്ങളിൽ തടിച്ചുകൂടിയത്.

 
First published: December 6, 2019, 9:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading