വയനാട് തോൽപ്പെട്ടിയിൽ വൻ കഞ്ചാവ് വേട്ട; ഒരു കോടിയോളം വിലവരുന്ന 100 കിലോ കഞ്ചാവ് പിടികൂടി

എളുപ്പത്തിൽ കേരളാതിർത്തി കടന്നു കിട്ടുമെന്ന സാധ്യതയായാണ് മയക്കുമരുന്നു കടത്തുകാരുടെ ഇഷ്ട്ട പാതയായി വയനാടൻ അതിർത്തി വഴികൾ മാറുന്നത്.

News18 Malayalam | news18-malayalam
Updated: August 15, 2020, 11:09 AM IST
വയനാട് തോൽപ്പെട്ടിയിൽ വൻ കഞ്ചാവ് വേട്ട; ഒരു കോടിയോളം വിലവരുന്ന 100 കിലോ കഞ്ചാവ് പിടികൂടി
കഞ്ചാവ് കടത്ത്, തോൽപ്പെട്ടി
  • Share this:
വയനാട്: കേരള- കർണ്ണാടക അതിർത്തിയിൽ തോൽപ്പെട്ടി ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 100 കിലോയോളം കഞ്ചാവ് പിടികൂടി. രണ്ട് പേർ കസ്റ്റഡിയിൽ. വയനാട് കൽപ്പറ്റ പിണങ്ങോട് സ്വദേശി രഞ്ജിത്തും, കൊല്ലം കരുനാഗപള്ളി സ്വദേശി അഖിൽ കുമാറുമാണ് കസ്റ്റഡിയിലുള്ളത്. വിപണിയിൽ ഒരു കോടിയോളം വിലമതിക്കുന്നതാണ് പിടികൂടിയ കഞ്ചാവ് ..

പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് . അടുത്ത കാലത്തായി വൻ തോതിലാണ് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ സംസ്ഥാനത്തേക്ക് കടത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ മറവിലാണ് അതിർത്തികളിൽ ലഹരി കടത്ത് നടക്കുന്നത്. അവശ്യ ഭക്ഷ്യ വസ്തുക്ക ൾ കൊണ്ടുവരാൻ എന്ന വ്യാജേനയാണ് പച്ചക്കറി വണ്ടികളിലും മറ്റും വ്യാപകമായി ലഹരി കടത്ത് നടക്കുന്നത്.

എളുപ്പത്തിൽ കേരളാതിർത്തി കടന്നു കിട്ടുമെന്ന സാധ്യതയായാണ് മയക്കുമരുന്നു കടത്തുകാരുടെ ഇഷ്ട്ട പാതയായി വയനാടൻ അതിർത്തി വഴികൾ മാറുന്നത്.
Published by: Asha Sulfiker
First published: August 15, 2020, 11:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading