ഒരു ചെറിയ മറവി; ഒരു നൂറ്റാണ്ട് പഴക്കമുള്ള വീട് കത്തിനശിച്ചു

വീട്ടിൽ സൂക്ഷിച്ചിരുന്ന പണം ഉൾപ്പെടെയുള്ളവ തീപിടിത്തത്തിൽ കത്തി നശിച്ചു.

news18
Updated: June 6, 2019, 10:12 AM IST
ഒരു ചെറിയ മറവി; ഒരു നൂറ്റാണ്ട് പഴക്കമുള്ള വീട് കത്തിനശിച്ചു
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: June 6, 2019, 10:12 AM IST
  • Share this:
ആലപ്പുഴ: ഒരു ചെറിയ മറവി കാരണം ഒരു നൂറ്റാണ്ട് പഴക്കമുള്ള വീട് കത്തിനശിച്ചു. കുട്ടനാട്ടിലെ വെളയനാട് ആണ് സംഭവം. വസ്ത്രങ്ങൾ ഇസ്തിരിയിട്ട് കഴിഞ്ഞതിനു ശേഷം ഇസ്തിരിപ്പെട്ടിയുടെ സ്വിച്ച് ഓഫ് ചെയ്യാൻ മറന്നതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായത്. വെളിയനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ വി. രാജീവന്‍റെ വീടാണ് മുഴുവനും കത്തിനശിച്ചത്.

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ബന്ധുവീട്ടിൽ പോകുന്നതിന്‍റെ വീട്ടുകാർ വസ്ത്രങ്ങൾ ഇസ്തിരി ഇട്ടിരുന്നു. എന്നാൽ ഇസ്തിരിപ്പെട്ടിയുടെ സ്വിച്ച് ഓഫ് ചെയ്യാൻ മറന്നു. ഇതാകാം ഇത്രയും വലിയ തീ പിടുത്തത്തിനു കാരണമായതെന്നാണ് വിലയിരുത്തൽ. വീട്ടിൽ നിന്ന് പുക ഉയരുന്നതു കണ്ട നാട്ടുകാരാണ് ഇക്കാര്യം അഗ്നിരക്ഷാസേനയെ അറിയിച്ചത്.

ചങ്ങനാശ്ശേരിയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫിന്‍റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

BIG BREAKING: ഐസൊലേഷൻ വാർഡിൽ കഴിയുന്ന ആറുപേർക്കും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു

വീട്ടിൽ സൂക്ഷിച്ചിരുന്ന പണം ഉൾപ്പെടെയുള്ളവ തീപിടിത്തത്തിൽ കത്തി നശിച്ചു. തടിയിൽ നിർമിച്ച ഫർണിച്ചറുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, അറയിൽ സൂക്ഷിച്ചിരുന്ന നെല്ല് എന്നിവയും കത്തിനശിച്ചു. തടിയിൽ നിർമിച്ച അറയും പുരയും ഉൾപ്പെടെ കത്തിനശിച്ചു.

First published: June 6, 2019, 10:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading