• HOME
  • »
  • NEWS
  • »
  • kerala
  • »
  • തുമ്പയിൽ വീട്ടിൽ നിർമ്മിച്ച 1000 ലിറ്റർ വൈൻ പിടിച്ചെടുത്തു; സ്ത്രീക്കെതിരെ കേസ്

തുമ്പയിൽ വീട്ടിൽ നിർമ്മിച്ച 1000 ലിറ്റർ വൈൻ പിടിച്ചെടുത്തു; സ്ത്രീക്കെതിരെ കേസ്

എക്സൈസ് ഇന്റലിജൻസും നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് പിടിച്ചത്.

wine

wine

  • Share this:
    തിരുവനന്തപുരം: തുമ്പയിൽ വീട്ടിൽ നിർമ്മിച്ച വൈൻ പിടിച്ചെടുത്തു. 1000 ലിറ്റർ വൈനാണ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജാനറ്റ് എന്ന സ്ത്രീക്കെതിരെ കേസെടുത്തു. എക്സൈസ് ഇന്റലിജൻസും നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് പിടിച്ചത്.

    also read:ക്രിസ്മസിന് വൈൻ : ഉണ്ടാക്കാം, കുടിക്കാം; കൊടുക്കരുത്

    വീടുകളിലെ വൈന്‍ നിര്‍മാണം അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന മുന്നറിയിപ്പോടെയുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് വൈന്‍ നിര്‍മാണത്തിന് വിലക്കില്ലെന്ന് സര്‍ക്കാര്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വൈൻ പിടിച്ചെടുത്തിരിക്കുന്നത്.
    First published: