ഇന്റർഫേസ് /വാർത്ത /Kerala / കേരളത്തിൽ നടക്കാൻ പേടിക്കണം; ഒരു വർഷം വാഹനാപകടത്തിൽ മരിച്ചത് 1000 പേർ

കേരളത്തിൽ നടക്കാൻ പേടിക്കണം; ഒരു വർഷം വാഹനാപകടത്തിൽ മരിച്ചത് 1000 പേർ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8028 കാൽനട യാത്രക്കാർ റോഡപകടങ്ങളിൽ പെട്ടു.

  • Share this:

തിരുവനന്തപുരം: ഒരു വർഷത്തിനിടയിൽ കേരളത്തിൽ റോഡപകടത്തിൽ (Road Accident)മരിച്ചത് ആയിരം കാൽനടയാത്രക്കാർ. മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചതാണിത്. 2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8028 കാൽനട യാത്രക്കാർ റോഡപകടങ്ങളിൽപെട്ടു.

ഇതേ കാലയളവിൽ 35476 സ്വകാര്യ വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഈ അപകടങ്ങളിൽ 3292 പേർ മരിക്കുകയും 27745 പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ചരക്കു ലോറി മൂലമുണ്ടായ 2798 അപകടങ്ങളിൽ 510 പേരാണ് ഇക്കാലയളവിൽ മരിച്ചത്. 2076 ഗുരുതരമായി പരിക്കേറ്റു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read-എല്‍‌ഡിഎഫിൽ നിന്ന് യുഡിഎഫിലേക്ക് മാറി; ഇരുപത്തിരണ്ടുകാരി അടിമാലി പഞ്ചായത്ത് പ്രസിഡന്റ്

ഓട്ടോഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി;തൊഴിലുറപ്പ് ജോലിയിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വിസമ്മതിച്ചതിന്

തൊഴിലുറപ്പ് പദ്ധയ്ക്കിടെ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വിസമ്മതിച്ച ഓട്ടോഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ആനിക്കാട് പഞ്ചായത്തിലെ ളാത്തുങ്കൽ കവലയ്ക്ക് സമീപം തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്ചുന്നതിനിടെ മരക്കുറ്റിയിൽ വീണ് സ്ത്രീയ്ക്ക് പരിക്കേൽക്കുകയായിരുന്നു.

പരിക്കേറ്റ സ്ത്രീയെ സ്കൂട്ടറിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സാധിച്ചില്ല. തുടര്‍ന്ന് സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിൽ എത്തി ഓട്ടോറിക്ഷ വിളിച്ചെങ്കിലും ഡ്രൈവർ വരാൻ തയ്യാറായില്ല.തുടർന്ന് മറ്റൊരു ഓട്ടോയിൽ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു ജോയിന്റ് ആർട ഓഫീസർക്ക് പരാതി നൽകുകയായിരുന്നു. അന്വേഷണം നടത്തിയ ജോയിന്റ് ആർടിഒ എംജി മനോജ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡ്രവൈറുടെ ലൈസൻസ് രണ്ടു മാസത്തേക്ക് റദ്ദാക്കിയത്.

First published:

Tags: Accident in Kerala, Road accident