• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: പ്രളയബാധിതർക്ക് അടിയന്തരസഹായമായി 10,000 രൂപ അനുവദിക്കും

BREAKING: പ്രളയബാധിതർക്ക് അടിയന്തരസഹായമായി 10,000 രൂപ അനുവദിക്കും

മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ വീതം നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

news18

news18

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിതർക്ക് അടിയന്തരസഹായവുമായി സംസ്ഥാന സർക്കാർ. പ്രളയത്തിലകപ്പെട്ടവർക്ക് അടിയന്തരസഹായമായി 10, 000 രൂപ അനുവദിക്കും. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

    പൂർണമായി തകർന്ന വീടുകൾ പുനർനിർമ്മിക്കാൻ നാലുലക്ഷം രൂപ സഹായവും നൽകും. പ്രളയബാധിതർക്ക് 15 കിലോ സൗജന്യ റേഷനും അനുവദിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ വീതം നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ നൽകും.

    ദുരിതാശ്വാസത്തിന്റെ പേരിൽ തട്ടിപ്പുകാരും; കരുതിയിരിക്കാൻ മുന്നറിയിപ്പുമായി 'കളക്ടർ ബ്രോ' പ്രശാന്ത് നായർ

    അർഹരുടെ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷമായിരിക്കും തുക വിതരണം ചെയ്യുക. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നായിരിക്കും പട്ടിക തയ്യാറാക്കുക.

    First published: