തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും cമറ്റു മൂന്നു വകുപ്പുകളിലും മാത്രമായി 1013 ജീവനക്കാർ അധികമായുണ്ടെന്ന് ചെലവുചുരുക്കൽ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി. അധിക ജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.
വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിൽ കമ്മിഷനുകൾ രൂപവത്കരിക്കുന്നതിനുപകരം സ്ഥിരംസംവിധാനം വേണമെന്നും സമിതി നിർദ്ദേശിക്കുന്നു. ആഭ്യന്തരവകുപ്പിലോ, നിയമവകുപ്പിലോ ‘ഓഫീസ് ഓഫ് കമ്മിഷണേഴ്സ് ഓഫ് എൻക്വയറി’ രൂപവത്കരിക്കണം. കമ്മിഷനുകൾ ചെലവുകണക്ക് പ്രസിദ്ധീകരിക്കണമെന്നും ശിപാർശയുണ്ട്.
സി.ഡി.എസ്. ഡയറക്ടർ പ്രൊഫ. സുനിൽ മാണി അധ്യക്ഷനായ സമിതിയാണ് ഇടക്കാല റിപ്പോർട്ട് നൽകിയിരിക്കുന്നത്. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിങ്, ധനവിനിയോഗ സെക്രട്ടറി സഞ്ജയ് കൗൾ, നഗരവികസന പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ അംഗങ്ങളാണ്. അന്തിമ റിപ്പോർട്ട് ജൂലായിൽ നൽകും.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.