• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | പത്തനംതിട്ടയില്‍ ശക്തമായ കാറ്റില്‍ മൂന്നു ദിവസത്തിനിടെ ഒടിഞ്ഞ് വീണത് 104 പോസ്റ്റുകള്‍; കെഎസ്ഇബിയ്ക്ക് വന്‍ നഷ്ടം

Kerala Rains | പത്തനംതിട്ടയില്‍ ശക്തമായ കാറ്റില്‍ മൂന്നു ദിവസത്തിനിടെ ഒടിഞ്ഞ് വീണത് 104 പോസ്റ്റുകള്‍; കെഎസ്ഇബിയ്ക്ക് വന്‍ നഷ്ടം

മുഴുവന്‍ ജീവനക്കാരും രണ്ട് ദിവസമായി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ച് വൈദ്യുത വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

  • Share this:
    പത്തനംതിട്ട: പത്തനംതിട്ടയില്‍ മൂന്നു ദിവസത്തിനിടെ ശക്തമായ കാറ്റില്‍ ഒടിഞ്ഞു വീണത് 104 വൈദ്യൂത പോസ്റ്റുകള്‍. ഒടിഞ്ഞവയില്‍ 11 കെവി പോസ്റ്റുകളും 30 സ്ഥലങ്ങളില്‍ വൈദ്യുതി കമ്പി പൊട്ടുകയും ചെയ്തു. ഇതോടെ കെഎസ്ഇബിയ്ക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. പത്തനംതിട്ട, റാന്നി നോര്‍ത്ത്, റാന്നി സൗത്ത്, കുളനട, അടൂര്‍, ഏഴംകുളം, അയിരൂര്‍ എന്നീ സെക്ഷനുകളുടെ പരിധിയിലാണ് കാറ്റില്‍ നാശം നഷ്ടം ഉണ്ടായത്.

    റാന്നി നോര്‍ത്ത്, റാന്നി സൗത്ത്, കുളനട, അയിരൂര്‍, പറക്കോട്, കലഞ്ഞൂര്‍ മേഖലകളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. മുഴുവന്‍ ജീവനക്കാരും രണ്ട് ദിവസമായി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ച് വൈദ്യുത വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

    അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആദ്യം പുറത്തിറക്കിയ അറിയിപ്പ് പിന്‍വലിച്ചാണ് പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്. ആദ്യ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലേക്കായിരുന്നു മുന്നറിയിപ്പ്.

    Also Read-Rain Alert | സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

    ജാഗ്രതാ നിര്‍ദേശങ്ങള്‍
    ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക

    വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക.

    കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

    ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

    വൈദ്യുതി ഉപകരണങ്ങളുടെ ഇടിമിന്നലുള്ള സമയത്ത് ഉപയോഗിക്കാതിരിക്കുക.

    ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

    പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
    ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

    ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

    മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.

    കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
    Published by:Jayesh Krishnan
    First published: