• HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly Election 2021 | മത്സരരംഗത്ത് 1061 സ്ഥാനാര്‍ഥികള്‍; പത്രിക പിൻവലിക്കാൻ രണ്ടു ദിവസംകൂടി

Assembly Election 2021 | മത്സരരംഗത്ത് 1061 സ്ഥാനാര്‍ഥികള്‍; പത്രിക പിൻവലിക്കാൻ രണ്ടു ദിവസംകൂടി

പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ 19 വരെ 2180 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി 1061 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ 19 വരെ 2180 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. പത്രികകൾ 22 വരെ പിൻവലിക്കാൻ സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും.

    സൂഷ്മ പരിശോധനയിൽ മൂന്ന് എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളി. തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകളാണ് തള്ളിയത്. സിപിഎം സമ്മർദം കാരണമാണ് പത്രികകൾ തള്ളിയതെന്നും നിയമപരമായി നേരിടുമെന്നും ബിജെപി പ്രതികരിച്ചു. സിപിഎമ്മിന്റെ ഈ 3 സിറ്റിങ് സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ ഇല്ലാത്തതിനെതിരെ വിമർശനവുമായി യു.ഡി.എഫും രംഗത്തെത്തി.

    Also Read അഴീക്കോട് എല്‍ഡിഎഫ് വാദം അംഗീകരിച്ചില്ല; കെ.എം ഷാജിയുടെ പത്രിക സ്വീകരിച്ചു

    ഗുരുവായൂരിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റും ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി അംഗവുമായ നിവേദിത സുബ്രഹ്മണ്യന്റെ പത്രികയാണ് നിരസിക്കപ്പെട്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പ് പത്രികയിൽ ഇല്ല എന്നതാണു കാരണം. ഡമ്മി സ്ഥാനാർഥിയും ഇല്ലാത്തതിനാൽ എൻഡിഎയ്ക്ക് ഇനി ഗുരുവായൂരിൽ സ്ഥാനാർഥി ഇല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ  നിവേദിത 25,490 വോട്ട് നേടിയിരുന്നു. എൻ.കെ. അക്ബർ (എൽഡിഎഫ്), കെ.എൻ.എ ഖാദർ (യുഡിഎഫ്) എന്നിവരാണ് ഇവിടെ മുന്നണി സ്ഥാനാർഥികൾ.

    Also Read നാമനിര്‍ദേശപത്രിക തള്ളിയത് സിപിഎം-ബിജെപി ധാരണയ്ക്ക് തെളിവ്: മുല്ലപ്പള്ളി രാമചന്ദ്രൻ

    2016ൽ കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവുമധികം വോട്ട് (22,125) ലഭിച്ച ലഭിച്ച തലശ്ശേരിയിൽ ജില്ലാ പ്രസിഡന്റ് കൂടിയായ എൻ. ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. ചിഹ്നം അനുവദിക്കാൻ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തി നൽകുന്ന ഫോം എയിൽ ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ല എന്നതാണു കാരണം. ഇവിടെയും ഡമ്മി സ്ഥാനാർഥി ഇല്ല. സിറ്റിങ് എംഎൽഎ എ.എൻ. ഷംസീറും (എൽഡിഎഫ്) കെ.പി. അരവിന്ദാക്ഷനും (യുഡിഎഫ്) ആണ് ഇവിടെ മത്സരിക്കുന്നത്.

    ബിജെപി സഖ്യകക്ഷിയായ അണ്ണാഡിഎംകെയുടെ സ്ഥാനാർഥി ആർ.എം. ധനലക്ഷ്മിയുടെ പത്രികയാണ് ദേവികുളത്ത് തള്ളിയത്. പൂർണമായി പൂരിപ്പിച്ചില്ല, ഫോം 26ൽ ഒപ്പിട്ടില്ല എന്നിവയാണു കാരണം. ഡമ്മി സ്ഥാനാർഥിയുടെ പത്രികയും തള്ളി. സ്വതന്ത്രനായി പത്രിക നൽകിയിരുന്ന എസ്. ഗണേശനെ അണ്ണാ ഡിഎംകെ സ്ഥാനാർഥിയാക്കി.

    ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ലെന്നു രേഖപ്പെടുത്തി; കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർഥിയുടെ പത്രിക മാറ്റിവച്ചു

    മലപ്പുറം: സൂക്ഷ്മ പരിശോധനയ്ക്കിടെ കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.ടി സുലൈമാന്‍ ഹാജിയുടെ പത്രികമാറ്റിവെച്ചു.  ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ലെന്നു രേഖപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. ജീവിത പങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ നാമനിര്‍ദേശ പത്രികയില്‍ നല്‍കിയിട്ടില്ല. ഇതിനിടെ സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന ആരോപണവുമായി മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്. ഒരു ഭാര്യ വിദേശത്താണ്. ദുബായില്‍ വച്ചായിരുന്നു വിവാഹം. ഹിറാ മുഹമ്മദ് സഫ്ദര്‍ എന്ന റാവല്‍പിണ്ടി സ്വദേശിയാണ് ഭാര്യമാരില്‍ ഒരാള്‍ എന്നതിന്റെ രേഖകളും ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

    നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിട്ടില്ല. കൂടുതല്‍ നിയമ വശങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പത്രിക മാറ്റിവച്ചത്.<
    Published by:Aneesh Anirudhan
    First published: