• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരുമാസത്തെ ശമ്പളം നൽകി; 108 ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ഒരുമാസത്തെ ശമ്പളം നൽകി; 108 ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ആംബുലൻസുകളിലെ 120  ജീവനക്കാരാണ് രണ്ട് മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായിരുന്നത്.നിരവധി തവണ ആവശ്യപ്പെട്ടിട്ടും കമ്പനി ശമ്പളവും കുടിശ്ശികയും നൽകാൻ തയ്യാറായില്ലെന്ന് ജീവനക്കാർ പരാതിപ്പെട്ടിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
രണ്ട് മാസത്തെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച്
തിരുവനന്തപുരത്തെ 108 ആംബുലൻസ് ജീവനക്കാർ നടത്തിയിരുന്ന സമരം പിൻവലിച്ചു. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ലഭിക്കാനുണ്ടായിരുന്ന 2 മാസത്തെ ശമ്പളത്തിൽ ഒരു മാസത്തെ ശമ്പളം ജീവനക്കാർക്ക് നൽകി. ബാക്കിഒരു മാസത്തെ ശമ്പളം ഉടൻ നൽകാമെന്നും കമ്പനി ഉറപ്പ് നൽകി. ഈ സാഹര്യത്തിൽ കൂടിയാണ് ജീവനക്കാർ സമരം പിൻവലിച്ചത്.

തിരുവനന്തപുരം ഡി എം ഒ ഓഫീസ് വളപ്പിൽ ജില്ലയിലെ മുഴുവൻ ആംബുലൻസുകളും നിരത്തിയിട്ടു കൊണ്ടായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ജില്ലയിൽ 28 ആംബുലൻസുകളാണ് സർവീസ് നടത്തുന്നത്. ഈ  ആംബുലൻസുകളിലെ 120  ജീവനക്കാരാണ് രണ്ട് മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായിരുന്നത്.നിരവധി തവണ ആവശ്യപ്പെട്ടിട്ടും കമ്പനി ശമ്പളവും കുടിശ്ശികയും നൽകാൻ തയ്യാറായില്ലെന്ന് ജീവനക്കാർ പരാതിപ്പെട്ടിരുന്നു.പൊലീസെത്തി ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശമ്പളം നൽകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാർ. തുടർന്നാണ് കളക്ടർ ചർച്ചക്ക് വിളിച്ചതും പ്രശ്നം ഒത്തുതീർപ്പായതും.

TRENDING:BevQ App | ആപ്പ് കിട്ടാത്തതിന് തെറിവിളിക്കുന്നവരെ ഇതിലേ ഇതിലേ... [NEWS]COVID 19 | ഇന്ന് രോഗം സ്ഥിരീകരിച്ചത് 84 പേർക്ക്; സംസ്ഥാനത്തെ ഏറ്റവും കൂടിയ നിരക്ക്' [NEWS]മകൻ ബാറ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ലാറ; ഇങ്ങനെ ബാറ്റുപിടിച്ച ഒരു കുട്ടിയെ അറിയാമെന്ന് സച്ചിൻ [NEWS]



Published by:Rajesh V
First published: