• HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ട് മാസമായി ശമ്പളമില്ല; പാലക്കാട് ജില്ലയിൽ നാളെ 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക്

രണ്ട് മാസമായി ശമ്പളമില്ല; പാലക്കാട് ജില്ലയിൽ നാളെ 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക്

കോവിഡ് പ്രതിരോധ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന 108 ആംബുലൻസിലെ ജീവനക്കാർക്ക് ആവശ്യമായ ഒരു സുരക്ഷാ സംവിധാനവും നൽകാൻ തയ്യാറായിട്ടില്ലെന്നും ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും ജീവനക്കാർ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    പാലക്കാട്: ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ നാളെ മുതൽ പണിമുടക്കും. ആംബുലൻസ് സർവ്വീസ് ഏറ്റെടുത്ത കമ്പനി രണ്ടു മാസമായി ശമ്പളം നൽകാത്തതിനെ തുടർന്നാണ് സമരം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന GVK EMRI എന്ന കമ്പനിയാണ് കേരളത്തിൽ 108 ആംബുലൻസ് സർവ്വീസ് നടത്തുന്നതിന് കരാർ എടുത്തിട്ടുള്ളത്.

    ജില്ലയിൽ 28 ആംബുലൻസുകളിലായി 112 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇപ്പോൾ കോവിഡ് പ്രതിരോധ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന 108 ആംബുലൻസിലെ ജീവനക്കാർക്ക് ആവശ്യമായ ഒരു സുരക്ഷാ സംവിധാനവും നൽകാൻ തയ്യാറായിട്ടില്ലെന്നും ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും ഇവർ പറയുന്നു.
    TRENDING:സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; ഗൂഡാലോചന അന്വേഷിക്കുന്ന സമഗ്ര അന്വേഷണ സംഘം വിപുലീകരിച്ചു [NEWS]ലോക്ക്ഡൗണിൽ പള്ളി തുറക്കുന്നതിനെ എതിര്‍ത്തു; നാദാപുരത്ത് INL പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം [NEWS]ഗിർ വനത്തിൽ സിംഹങ്ങളുടെ എണ്ണവും വിഹാരപാതയും കൂടി; നല്ല വാർത്തകളെന്ന് പ്രധാനമന്ത്രി [NEWS]

    ഇതിന് പുറമെ  രണ്ടു മാസത്തെ ശമ്പള കുടിശ്ശിക നൽകാനും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാളെ മുതൽ പണിമുടക്കുന്നതെന്ന് ജീവനക്കാർ.

    കോവിഡ് ബാധിതരെയും നിരീക്ഷണത്തിൽ ഉള്ളവരെയുമെല്ലാം ചികിത്സകൾക്കും പരിശോധനകൾക്കുമായി കൊണ്ടുപോകാൻ ആശ്രയിക്കുന്നത് 108 ആംബുലൻസിനെയാണ്. അതുകൊണ്ടുതന്നെ പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെടണമെന്നാണ് ജീവനക്കാരുടെയും ആവശ്യം.

    Published by:Naseeba TC
    First published: