ഇന്റർഫേസ് /വാർത്ത /Kerala / തമിഴ്‌നാട്ടില്‍ നിന്നുള്ള 108കാരിയ്ക്ക് കേരളത്തിലെ സാക്ഷരതാ പരീക്ഷയില്‍ 100ല്‍ 97 മാര്‍ക്ക്

തമിഴ്‌നാട്ടില്‍ നിന്നുള്ള 108കാരിയ്ക്ക് കേരളത്തിലെ സാക്ഷരതാ പരീക്ഷയില്‍ 100ല്‍ 97 മാര്‍ക്ക്

1915ല്‍ തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം എന്ന സ്ഥലത്ത് ജനിച്ച കമലക്കണ്ണി എന്ന വയോധികയാണ് കേരളത്തിലെ സാക്ഷരതാ പരീക്ഷയിൽ 100ൽ 97 മാർക്ക് നേടിയത്

1915ല്‍ തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം എന്ന സ്ഥലത്ത് ജനിച്ച കമലക്കണ്ണി എന്ന വയോധികയാണ് കേരളത്തിലെ സാക്ഷരതാ പരീക്ഷയിൽ 100ൽ 97 മാർക്ക് നേടിയത്

1915ല്‍ തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം എന്ന സ്ഥലത്ത് ജനിച്ച കമലക്കണ്ണി എന്ന വയോധികയാണ് കേരളത്തിലെ സാക്ഷരതാ പരീക്ഷയിൽ 100ൽ 97 മാർക്ക് നേടിയത്

  • Trending Desk
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

കേരളത്തിൽ നടത്തിയ സാക്ഷരതാ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി താരമായിതമിഴ്നാട്ടില്‍ നിന്നുള്ള 108കാരി. 1915ല്‍ തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം എന്ന സ്ഥലത്ത് ജനിച്ച കമലക്കണ്ണി എന്ന വയോധികയാണ് കേരളത്തിലെ സാക്ഷരതാ പരീക്ഷയിൽ 100ൽ 97 മാർക്ക് നേടിയത്. തന്റെ ചെറിയപ്രായത്തില്‍ തന്നെ അയല്‍ സംസ്ഥാനമായ കേരളത്തിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ് കമലക്കണ്ണി.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) സര്‍വേ പ്രകാരം, ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്ക് 96.2 ശതമാനമാണ്. മുതിര്‍ന്നവരെ വിദ്യാഭ്യാസം നേടുന്നതിന് പ്രോത്സാഹിപ്പിക്കുന്ന ‘എല്ലാവര്‍ക്കും എല്ലായ്പ്പോഴും വിദ്യാഭ്യാസം’ എന്ന ലക്ഷ്യത്തോടെയാണ് സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നത്.

തമിഴ്നാട്ടില്‍ നടന്ന ‘അറിവോളി ഇയക്കം’ (ബഹുജന സാക്ഷരതാ പ്രസ്ഥാനം) സമാനമായി കേരളത്തില്‍ സമ്പൂര്‍ണ ശാസ്ത്ര സാക്ഷരതാ പദ്ധതിക്ക് കീഴില്‍, അറിവ് നേടുക എന്ന ലക്ഷ്യത്തോടെയും പ്രായമായവരെ അവരുടെ പേരേഴുതി ഒപ്പിടാനും പ്രാപ്തമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

തമിഴ്നാട്ടിലെ തേനിയില്‍ നിന്ന് കേരളത്തിലെ ഏലം ഫാമില്‍ ജോലിക്കായി എത്തിയ കമലക്കണ്ണി ഈ പ്രോഗ്രാമിന് കീഴില്‍ വിദ്യാഭ്യാസം നേടുന്നുണ്ടായിരുന്നു. രണ്ടാം ക്ലാസ് കഴിഞ്ഞ ഉടനെയാണ് കമലക്കണ്ണി വീട്ടുകാരോടൊപ്പം തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തിയായ വണ്ടന്‍മേട്ടില്‍ എത്തിയത്. വീട്ടിലെ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇവര്‍ ഏലത്തോട്ടത്തില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചു. അതുകൊണ്ട് തന്നെ അവര്‍ക്ക് തുടര്‍ന്ന് പഠിക്കാനും സാധിച്ചിരുന്നില്ല.

ഈ വയസില്‍ നന്നായി കാണാനും കേള്‍ക്കാനും സാധിക്കുന്ന കമലക്കണ്ണി കേരള സര്‍ക്കാരിന്റെ സാക്ഷരതാ പദ്ധതിയുടെ ഭാഗമാവുകയായിരുന്നു. പദ്ധതിക്ക് മാതൃകയായ കമലക്കണ്ണിയെ നിരവധി വ്യക്തികള്‍ പ്രശംസിച്ച് രംഗത്തെത്തി. മാത്രമല്ല, പഠനത്തോടൊപ്പം അവരുടെ അര്‍പ്പണബോധത്തെയും നിരവധി പേർ പ്രശംസിച്ചു.

അവര്‍ തമിഴിലും മലയാളത്തിലും എഴുതാന്‍ പരിശീലിച്ചു, സാക്ഷരതാ പദ്ധതിയുടെ പരീക്ഷയില്‍ 100 ല്‍ 97 മാർക്ക് കരസ്ഥമാക്കി. വണ്ടന്‍മേട്ടില്‍ താമസിക്കുന്ന തങ്ങള്‍ അഞ്ചാം തലമുറയാണെന്നും അടുത്ത മാസം മുത്തശ്ശിയുടെ 109 -ാം പിറന്നാളാണ്. പിറന്നാളിനൊപ്പം ഈ വിജയവും ആഘോഷിക്കാനുള്ള ഒരുക്കത്തിലാണെന്നും കമലക്കണ്ണിയുടെ ചെറുമകന്‍ ന്യൂസ് 18-നോട് പറഞ്ഞു.

‘മുത്തശ്ശിക്ക് പഠിക്കാന്‍ വളരെ ഇഷ്ടമാണ്, എന്നാല്‍ അവര്‍ക്ക് അക്കാലത്ത് രണ്ടാം ക്ലാസ് വരെ മാത്രമാണ് പഠിക്കാന്‍ സാധിച്ചതെന്നും’ ചെറുമകന്‍ പറഞ്ഞു. ‘ഈ പ്രായത്തിലും മുത്തശ്ശി മറ്റുളളവര്‍ക്ക് ഒരു മാതൃകയായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. പ്രോഗ്രാമിന് കീഴില്‍ ഉയര്‍ന്ന സ്‌കോർ നേടിയതിന് മുത്തശ്ശിക്ക് കേരള സര്‍ക്കാരിന്റെ അംഗീകാരവും ലഭിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, നൂറ്റിനാല് വയസുള്ള കുട്ടിയമ്മ കോന്തി എന്ന വയോധിക സാക്ഷരത മികവോത്സവത്തില്‍ മികച്ച വിജയം നേടിയിരുന്നു. കോട്ടയം തിരുവഞ്ചൂര്‍ സ്വദേശിയാണ് കുട്ടിയമ്മ കോന്തി. എന്തു കിട്ടിയാലും വായിക്കുകയെന്നതാണ് കുട്ടിയമ്മയുടെ രീതി. വായനയ്ക്ക് കുട്ടിയമ്മയ്ക്ക് കണ്ണടയുടെ ആവശ്യവുമില്ല. അയര്‍കുന്നം പഞ്ചായത്തിലെ സാക്ഷരതാ മികവോത്സവത്തില്‍ 100ല്‍ 89 മാര്‍ക്ക് നേടിയായിരുന്നു കുട്ടിയമ്മയുടെ വിജയം

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Kerala, Literacy, Tamil nadu