• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

റോഡിന് വശത്തുകൂടി നടന്ന് പോകുകയായിരുന്ന അപര്‍ണയെ പിറകില്‍നിന്നുവന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

അപർണ

അപർണ

  • Last Updated :
  • Share this:
    തിരുവനന്തപുരം: സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂള്‍ വിദ്യാർത്ഥിനി മരിച്ചു. ഇടിഞ്ഞാര്‍ വിട്ടികാവില്‍ ശശിയുടെ മകള്‍ അപര്‍ണയാണ് (14) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പാലോട് റേഞ്ച് ഓഫീസിന് മുമ്പില്‍വച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം.

    റോഡിന് വശത്തുകൂടി നടന്ന് പോകുകയായിരുന്ന അപര്‍ണയെ പിറകില്‍നിന്നുവന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു അപര്‍ണ. അമ്മ പരേതയായസജിത, സഹോദരൻ മനു.

    സ്വന്തം ബസിനടിയിൽപ്പെട്ട് ബസുടമ മരിച്ചു; ബസിൽ ചാടി കയറുന്നതിനിടെ പിടിവിട്ട് വീണു

    സ്വന്തം ബസിനടിയില്‍പ്പെട്ട് സ്വകാര്യ ബസുടമ ദാരുണമായി മരിച്ചു. തൃശൂർ കേച്ചേരി സ്വദേശി രജീഷ് (40) ആണ് മരിച്ചത്. തൃശൂര്‍ - ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് മരിച്ച രജീഷ്. കഴിഞ്ഞ ദിവസം വൈകിട്ട് മുണ്ടൂരിന് സമീപം പുറ്റേക്കരയില്‍ വെച്ചാണ് അപകടമുണ്ടായത്.

    ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതിയാണ് അപകടം ഉണ്ടായത്. റോഡില്‍ വീണ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രജീഷ് കയറിയിരുന്ന ബസിന് മുന്നിലായി ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു ബസുണ്ടായിരുന്നു. ഒരു ബസില്‍ നിന്ന് മറ്റൊരു ബസിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ കാൽ വഴുതി വീഴുകയായിരുന്നു.

    കണ്ടക്ടറായാണ് തിങ്കളാഴ്ച രജീഷ് ബസിലുണ്ടായിരുന്നത്. പേരാമംഗലം പൊലീസ് നടപടി സ്വീകരിച്ചു. രജീഷിന്‍റെ ഭാര്യ: നയന. മക്കൾ: ദീപക്, ദേവിക.
    Published by:Rajesh V
    First published: