• HOME
  • »
  • NEWS
  • »
  • kerala
  • »
  • Child Death |കളിക്കുന്നതിനിടെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Child Death |കളിക്കുന്നതിനിടെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പിതാവ് നിഥിന്‍ രണ്ട് ദിവസം മുമ്പാണ് ഖത്തറിലേക്ക് യാത്രതിരിച്ചത്.

  • Last Updated :
  • Share this:
    ഇരിങ്ങാലക്കുട: കളിച്ചുകൊണ്ടിരിക്കെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിനു സമീപം ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്‍-ദീപ ദമ്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത്.

    വൈകീട്ട് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പന്ത് വായിലേക്ക് അറിയാതെ പോയത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീട്ടുകാര്‍ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശപത്രിയില്‍ എത്തുന്നതിനു മുമ്പേ മരണം സംഭവിച്ചു.

    തൊണ്ടയില്‍ റബ്ബര്‍ പന്ത് പോലെ എന്തോ കുടുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പിതാവ് നിഥിന്‍ രണ്ട് ദിവസം മുമ്പാണ് ഖത്തറിലേക്ക് യാത്രതിരിച്ചത്. കാട്ടൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. സഹോദരി-ഇനിയ.

    Wasp Attack| കടന്നൽക്കൂട് പരുന്ത് കൊത്തിയിട്ടത് ബൈക്ക് യാത്രികന്റെ തലയിൽ; ഗുരുതര പരിക്ക്

    മലപ്പുറം തിരൂരില്‍ മരത്തിന് മുകളിൽനിന്ന് പരുന്ത് കൊത്തി താഴെയിട്ട കടന്നൽക്കൂട് വീണത് ബൈക്ക് യാത്രികന്റെ തലയിൽ. കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തൃപ്രങ്ങോട് സ്വദേശി കിരണിനെ (20) ആണ് കടന്നലുകൾ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ആലിങ്ങൽ റോഡിൽ ബൈക്ക് നിർത്തിയപ്പോഴാണ് സംഭവമെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

    മരത്തിനു വലിയ കടന്നൽക്കൂട് ഉണ്ടായിരുന്നു. ഇത് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. ഇത് വീണത് ബൈക്കിൽ പോയ കിരണിന്റെ തലയിലായിരുന്നു. അപകടം മനസ്സിലാക്കി രക്ഷപ്പെടാൻ വേഗത്തിൽ ബൈക്ക് ഓടിച്ചെങ്കിലും കടന്നൽക്കൂട്ടം പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു.

    പരിസരത്തുണ്ടായിരുന്ന 2 പേർക്കും കടന്നലിന്റെ കുത്തേറ്റു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ തലയിലും ദേഹത്തും തറച്ചു കയറിയ അറുപതിൽപരം കടന്നൽ കൊമ്പുകൾ പറിച്ചെടുത്തു.

    Accident| എം സി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

    തിരുവനന്തപുരം: കിളിമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാളുടെ നില ഗുരുതരം. വട്ടിയൂർക്കാവ് സ്വദേശി അഭിനവ് (19) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് കോട്ടയം വൈക്കം സ്വദേശി അക്ഷയ് (19) ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

    ഇന്ന് പുലർച്ചെ 4 മണിയോടെ എം സി റോഡിൽ കിളിമാനൂർ ഇരട്ടച്ചിറയിലാണ് അപകടം. തിരുവനന്തപുരം ഭാഗത്തു നിന്നും കിളിമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും എതിർ ദിശയിൽ വരികയായിരുന്ന ഇന്നോവ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
    Published by:Sarath Mohanan
    First published: