HOME /NEWS /Kerala / താനൂർ ബോട്ടപകടം: 22 പേരുടെ മരണം സ്ഥിരീകരിച്ചു; ഒരു കുടുംബത്തിലെ 9 പേർ

താനൂർ ബോട്ടപകടം: 22 പേരുടെ മരണം സ്ഥിരീകരിച്ചു; ഒരു കുടുംബത്തിലെ 9 പേർ

 ബോട്ടില്‍ അധികവും കുട്ടികളാണ് ഉണ്ടായിരുന്നതെന്ന് റിപ്പോർട്ട്

ബോട്ടില്‍ അധികവും കുട്ടികളാണ് ഉണ്ടായിരുന്നതെന്ന് റിപ്പോർട്ട്

ബോട്ടില്‍ അധികവും കുട്ടികളാണ് ഉണ്ടായിരുന്നതെന്ന് റിപ്പോർട്ട്

  • Share this:

    മലപ്പുറം: താനൂർ ഓട്ടമ്പ്രം  തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർ മരിച്ചതായി സ്ഥിരീകരിച്ചു.ഇതിൽ ഒരു കുടുംബത്തിലെ 9 പേർ ഉൾപ്പെടുന്നതായാണ് വിവരം. ഫയർഫോഴ്സും,പോലീസും, നാട്ടുകാരും, മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തിരച്ചിലും നടന്നുകൊണ്ടിരിക്കുകയാണ്. ബോട്ട് തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

    18 ലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു. ബോട്ടില്‍ അധികവും കുട്ടികളാണ് ഉണ്ടായിരുന്നത്. തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Boat Accident, Malappuram, Tanur boat tragedy