• HOME
 • »
 • NEWS
 • »
 • kerala
 • »
 • ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു; പ്രദേശത്ത് ജാഗ്രത നിര്‍ദേശം

ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു; പ്രദേശത്ത് ജാഗ്രത നിര്‍ദേശം

ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

 • Last Updated :
 • Share this:
  പാലക്കാട്: കനത്ത മഴയെ(Heavy Rains)തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകള്‍ തുറന്നു.

  ഡാം തുറന്നതിനാല്‍ ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ഷട്ടറുകള്‍ തുറന്നത്‌.

  അതേ സമയം മുല്ലപ്പെരിയാർ (Mullaperiyar) അണക്കെട്ടിൽനിന്ന് മുന്നറിയിപ്പില്ലാതെ രാത്രി ജലം തുറന്നു വിട്ടതിലുള്ള പ്രതിഷേധം കേന്ദ്ര ജല കമ്മീഷനെയും മേൽനോട്ട സമിതി ചെയർമാനെയും തമിഴ്നാടിനെയും അറിയിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ (Roshy Augustine). രാത്രികാലങ്ങളിൽ വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കണം.

  ജലനിരപ്പ് 142 അടിയായാൽ പകൽ തന്നെ കൂടുതൽ വെള്ളം തുറന്നു വിടണം.രാത്രിയിൽ വെള്ളം ഒഴുക്കുന്ന സ്ഥിതി ഒട്ടും ഭൂഷണമല്ല. ഇരു സംസ്ഥാനങ്ങളും ചർച്ച ചെയ്തു പുതിയ അണക്കെട്ട് നിർമിക്കാനായി പരസ്പര സഹകരണത്തിനാണ് ശ്രമിക്കുന്നത്. തമിഴ്നാടുമായി തർക്കമില്ലെന്നും മന്ത്രി പറഞ്ഞു.

  തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയുമാണ് ഉറപ്പാക്കേണ്ടത്. സമുദ്രനിരപ്പിൽനിന്ന് 792.2 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലെ വാണിങ് ലെവൽ 794.2 അടി ആയിരുന്നു. അത് 794.05 വരെയെത്തി. 795 അടിയാണ് അപകട ലെവൽ. 2018ൽ 797 ആയിരുന്നു ലെവൽ. അത്ര പ്രശ്നമുണ്ടായില്ലെങ്കിലും ഇന്നലെ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടത് രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കുന്നതിനെ ബാധിച്ചു. നിലവിൽ അടിയന്തര സാഹചര്യം നേരിടാൻ ആർഡിഒ, പീരുമേട് ഡിവൈഎസ്പി, ഫയർഫോഴ്സ് എന്നി സംവിധാനങ്ങൾ തയ്യാറാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

  ണലിൽകൂടി 2300 ക്യുസെക്സ് വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. പുറത്തേക്ക് ഒഴുക്കുന്നതു കൂടി കണക്കിലെടുത്താൽ ഒരു ലക്ഷം ലീറ്റര്‍ വെള്ളമാണ് ഡാമിന് പുറത്തേക്കു പോകുന്നത്. ജലനിരപ്പ് കൂടാത്തതിനാലാകും ഇങ്ങനെ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. രാത്രിയിൽ ജലം ഒഴുക്കിവിടാതെ പകൽ ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ, മുല്ലപ്പെരിയാര്‍ ഡാമില്‍ തുറന്ന ഒന്‍പത് ഷട്ടറുകളില്‍ ആറെണ്ണം അടച്ചു. ജലനിരപ്പ് 141.95 അടിയായി. 3 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്.

  Also Read- R Hari Kumar | നാവികസേനയെ നയിക്കാന്‍ തിരുവനന്തപുരം സ്വദേശി; ആര്‍ ഹരികുമാര്‍ ചുമതലയേറ്റു

  മുല്ലപ്പെരിയാർ തുറന്നെങ്കിലും ഇടുക്കി ഡാം നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അറിയിച്ചു. മുല്ലപ്പെരിയാറിൽ നിന്നുള്ള അധികജലം ഇടുക്കി ഡാമിലെ ജലനിരപ്പ് കാര്യമായി ഉയർത്തില്ലെന്നാണ് കണക്ക്. ഇപ്പോൾ തുറന്നിരിക്കുന്ന വെള്ളം എത്തിയാലും അത് ഓറഞ്ച് അലേർട്ട് ലെവലിലേക്ക് പോലും എത്തില്ല. മഴ വിട്ടുനിൽക്കന്നത് ആശ്വാസം നൽകുന്ന കാര്യമാണെന്നും കെഎസ്ഇബി അറിയിച്ചു. 2400.44 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

  അതേസമയം മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലാണെന്ന് എം എം മണി എംഎൽഎ പറഞ്ഞു. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമ്മിച്ച ഡാമിന്റെ അകം കാലിയാണ്. അതിൽ സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല, അപകടാവസ്ഥയിലാണോന്ന് അറിയാൻ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്വമാണ്. വണ്ടിപ്പെരിയാറിന് മുകളിൽ ജലബോംബായി മുല്ലപ്പെരിയാർ നിൽക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലുള്ളവർ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാർ വെള്ളം കുടിയ്ക്കാതെയും മരിക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മണി ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താൽ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നും പറഞ്ഞു.

  ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കിയിലെ ജനങ്ങളും മുല്ലപ്പെരിയാർ വിഷയത്തിൽ വലിയ പ്രക്ഷോഭം സംഘടിപ്പിയ്ക്കണമെന്നും എംഎം മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിയ്ക്കുകയായിരുന്നു അദേഹം. മുല്ലപ്പെരിയാർ വിഷയത്തിൽ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണം നടന്നപ്പോൾ മുല്ലപ്പെരിയാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മണിയുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.
  Published by:Jayashankar AV
  First published: