• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് 11 ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ; സംഭവം ഓസ്ട്രേലിയയിലേക്ക് കടക്കാനിരിക്കെ

കൊല്ലത്ത് 11 ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ; സംഭവം ഓസ്ട്രേലിയയിലേക്ക് കടക്കാനിരിക്കെ

ടൂറിസ്റ്റ് വിസയിൽ ചെന്നൈയിലെത്തിയ രണ്ടു ശ്രീലങ്കൻ സ്വദേശികളെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊല്ലത്തെ ലോഡ്ജ് റെയ്ഡ് ചെയ്യുന്നതിന് ഇടയാക്കിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കൊല്ലം: ശ്രീലങ്കക്കാരായ 11 പേർ കൊല്ലം നഗരത്തിലെ ലോഡ്ജിൽനിന്ന് പിടിയിലായി. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരെ പൊലീസ് സംയുക്തമായി ചോദ്യം ചെയ്തുവരികയാണ്. ബോട്ടുമാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ലക്ഷ്യമിട്ടാണ് ഇവര്‍ കൊല്ലത്ത് എത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

    ടൂറിസ്റ്റ് വിസയിൽ ചെന്നൈയിലെത്തിയ രണ്ടു ശ്രീലങ്കൻ സ്വദേശികളെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊല്ലത്തെ ലോഡ്ജ് റെയ്ഡ് ചെയ്യുന്നതിന് ഇടയാക്കിയത്. ചെന്നൈയിൽനിന്ന് കാണാതായവർക്ക് വേണ്ടി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തമിഴ്‌നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലും അന്വേഷണം നടത്തിവരികയായിരുന്നു.

    സംസ്ഥാനത്തെ എല്ലാ സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ക്കും വിവരം കൈമാറിയിരുന്നു. ക്യൂ ബ്രാഞ്ച് നിർദേശം അനുസരിച്ച് കൊല്ലം പൊലീസ് നഗരത്തില്‍ നടത്തിയ റെയ്ഡിലാണ് ലോഡ്ജില്‍ നിന്നും 11 പേരെ കണ്ടെത്തിയത്. ഇതില്‍ രണ്ടുപേര്‍ ചെന്നെയിലെത്തിയവരും, ആറുപേര്‍ ട്രിച്ചിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഉണ്ടായിരുന്നവരുമാണ്, മൂന്നുപേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്നവരുമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

    ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്ന ഏജന്റാണ് 11 പേരെ കൊല്ലത്ത് എത്തിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കേരളത്തില്‍ തങ്ങള്‍ക്ക് ഒരു ഏജന്റുണ്ടെന്നും, അദ്ദേഹത്തെ ബന്ധപ്പെട്ടാല്‍ മതിയെന്നുമാണ് ഇവര്‍ക്ക് ലഭിച്ചിരുന്ന അറിയിപ്പ്. പിടിയിലായ 11 പേരെ കൂടാതെ കൂടുതൽ പേർ കൊല്ലത്ത് എത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്. കൊല്ലത്തുള്ള ഏജന്റിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
    Published by:Anuraj GR
    First published: