ഇടുക്കി: കടന്നലിന്റെ കുത്തേറ്റ് സ്ത്രികളടക്കം 11 തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാര്‍ 62 -ാം മൈലിന് സമീപം ജനതാ എസ്റ്റേറ്റിലാണ് 11 തൊഴിലാളികളെ മലന്തുക്ക് എന്നറിയപ്പെടുന്ന കടന്നല് കൂട്ടം കുത്തിയത്. വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി മേരി (60). കൗണ്ടന്‍ കാട് സ്വദേശിനി സുഗത (55) ജനത എസ്റ്റേറ്റിലെ ബാല (53). നല്ല തമ്പി കോളനി സീത (75) ചതമ്പല്‍ ലയം മാരിയമ്മ (65),വാളാര്‍ഡി രാസമ്മ(60) ജനത എസ്റ്റേറ്റ് ചിന്നക്കറുപ്പ് (36). പെരിയര്‍ വിജയ. (60),നല്ലതമ്പി കോളനി കൊളന്തിയമ്മ.(57), ഡൈമൂക്ക് ഉടയാര് (57) എന്നിവരാണ് മലന്തൂക്ക് വിഭാഗത്തില്‍പെട്ട കടന്തലിന്റെ കുത്തേറ്റത്.
ഇന്നലെ രാവിലെ പത്ത് മണിയോടുകൂടിയാണ് കടന്നല് കൂട്ടം തൊഴിലാളികളെ ആക്രമിച്ചത്. ഈ സമയം എസ്റ്റേറ്റില്‍ ഉണ്ടായിരുന്ന ലോഡിംഗ് തൊഴിലാളികളാണ് കടന്നല് ആക്രമണത്തില്‍പെട്ട തൊഴിലാളികളെ വണ്ടിപ്പെരിയാര്‍ ഇഒ ഇ യില്‍ എത്തിച്ചത്. ആക്രമണത്തില്‍ പലരും ബോധരഹിതരായി. ഗുരുതരാവസ്ഥയിലുള്ള നാലുപേരെ വിദഗ്ധ ചികിത്സയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.