തിരുവനന്തപുരം: കളിക്കുന്നതിനിടയിൽ ഷാൾ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസുകാരൻ മരിച്ചു. വെഞ്ഞാറമൂട് പരമേശ്വരം ഇടവം പറമ്പിൽ അനിൽകുമാറിന്റെ മകൻ യദുകൃഷ്ണൻ (11) ആണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടയിലാണ് ഷാൾ കഴുത്തിൽ കുരുങ്ങി മരണം സംഭവിച്ചതെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.
Also Read-
മുന്‍ കേരള പൊലീസ് ഫുട്ബോൾ താരം ലിസ്റ്റണ്‍ അന്തരിച്ചുസംസ്ഥാനത്ത് സമാന സംഭവങ്ങൾ വർധിക്കുന്നുകൊച്ചി കുറുപ്പംപടിയിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ്. കുറുപ്പംപടി വേങ്ങൂർ ചൂരത്തോട് കപ്പടയ്ക്കാമഠത്തിൽ സജിയുടെയും സിനിയുടെയും മകൾ അബീനയാണ് (10) മരിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയായ സജിയും ആലുവ ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായ സിനിയും വീട്ടിലുണ്ടായിരുന്നില്ല. മൂത്ത സഹോദരൻ അബിലിനും ഇളയ സഹോദരി അലീനയ്ക്കുമൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സഹോദരങ്ങൾ സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് കുറുപ്പംപടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Also Read-
Covid 19 | 24 മണിക്കൂറിനിടെ 24882 കോവിഡ് കേസുകൾ; ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിനകണക്ക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു കണ്ണൂരില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി 12 വയുള്ള വിദ്യാര്‍ത്ഥി മരിച്ചത്. പ്രകാശന്‍- സൗമ്യ ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. കതിരൂര്‍ തരുവണതെരു സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു.
Also Read-
സർജറി അടക്കം ചികിത്സ നടത്തി വന്ന വ്യാജ വനിത ഡോക്ടർ അറസ്റ്റിൽസെപ്റ്റംബറിൽ കോഴിക്കോട് പേരാമ്പ്രയിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുന്നിതിനിടെ 11 വയസുകാരൻ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചിരുന്നു. മുഹമ്മദ് അസ്ലം ആണ് മരിച്ചത്.
ജൂലായിൽ കോട്ടയത്ത് ആറാം ക്ലാസുകാരി ഷോൾ കഴുത്തിൽ കുരുങ്ങി മരിച്ചിരുന്നു. പാത്താമുട്ടം കരിമ്പനക്കുന്നേൽ അതുല്യ സനീഷാണ് മരിച്ചത്. വെള്ളത്തുരുത്തി ഗവ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനായിരുന്നു.
മറ്റൊരു അപകടം-നിർത്തിയിട്ടിരുന്ന സിമന്റെ് ലോറിക്ക് പിന്നില്‍ പാല്‍വണ്ടി ഇടിച്ച് കയറി ക്ലിനര്‍ തല്‍ക്ഷണം മരിച്ചു. ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്.
പാല്‍ വണ്ടി വാമനപുരം പാര്‍ക്ക് ഗ്രൗണ്ടില്‍ നിർത്തിയിട്ടിരുന്ന ടോറസ്സ് ലോറിക്ക് പിന്നില്‍ ഇടിച്ച് കയറിയാണ് ക്ലീനര്‍ മരിച്ചത്. എം സി റോഡില്‍ വാമനപുരത്തിന് സമീപം പുലര്‍ച്ചെ നാലോടോയാണ് സംഭവം.
പാലക്കാട് ബി കെ ഫുഡ്സ്സിന്റെ മലയാളി മില്‍ക്ക് മില്‍ക്കുമായി വന്ന പാല്‍ വണ്ടിയാണ് അപകടത്തില്‍ പെട്ടത്.
പാല്‍ വണ്ടിയുടൈ ക്ലീനര്‍ ആറന്‍മുള സ്വദേശി ജോബിന്‍ (26) ആണ് മരിച്ചത്. ഡ്രൈവര്‍ ആറന്‍മുള കിടങ്ങൂര്‍ സ്വദേശി സുധീപിനെ ഗുരുതര പരിക്കുകളോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ്സ് ഹൈഡ്രോളിക്ക് കട്ടറും മറ്റും ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് പാല്‍ വണ്ടിക്കുള്ളില്‍ കുടുങ്ങിയയാളെ പുറത്തെടുത്തത്.
ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ജെ രാജേന്ദ്രന്‍ നായരുടെ നേത്യത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ അനില്‍ രാജ്, അരുണ്‍ മോഹന്‍, രഞ്ജിത്ത്, നിഷാന്ത്, ലിനു, സനല്‍, സന്തോഷ്, അരവിന്ദ്, റജികുമാര്‍, പ്രഭാകരന്‍, ശരത് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.