• HOME
 • »
 • NEWS
 • »
 • kerala
 • »
 • Child Death | പിറന്നാള്‍ ദിനത്തില്‍ അച്ഛനൊപ്പം മധുരം വാങ്ങാന്‍ പോയ 11കാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം

Child Death | പിറന്നാള്‍ ദിനത്തില്‍ അച്ഛനൊപ്പം മധുരം വാങ്ങാന്‍ പോയ 11കാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം

ബുധനാഴ്ച രാവിലെ മഞ്ചേശ്വരം കീര്‍ത്തീശ്വര ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  പിറന്നാള്‍ (Birthday) ദിവസം  പിതാവിനൊപ്പം മധുരം (Sweets) വാങ്ങാന്‍ പോകുന്നതിനിടെ വാഹനാപകടത്തില്‍ (Accident) പതിനൊന്നു വയസുകാരി മരിച്ചു.  മഞ്ചേശ്വരം കട്ടബസാറില്‍ രവിചന്ദ്ര ഹെഗ്ഡെയുടെ മകള്‍ ദീപികയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ മഞ്ചേശ്വരം കീര്‍ത്തീശ്വര ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്.

  പിറന്നാള്‍ ആഘോഷത്തിനുള്ള മധുര പലഹാരങ്ങള്‍ വാങ്ങാനായി അച്ഛനൊപ്പം സ്കൂട്ടറില്‍ മഞ്ചേശ്വരത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. എതിര്‍ദിശയിലൂടെ വന്ന ഓട്ടോ റിക്ഷ ദീപികയും അച്ഛനും സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

  ദീപിക സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. പരിക്കേറ്റ പിതാവ് രവിചന്ദ്ര ഹെഗ്ഡെയേ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഞ്ചേശ്വരം ബങ്കര ജിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദീപിക.

  തൃക്കാക്കരയിൽ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി


  കൊച്ചി: തൃക്കാക്കരയിൽ മർദ്ദനമേറ്റ രണ്ടു വയസ്സുകാരിയുടെ (2 Year old girl Brutally assaulted)ആരോഗ്യനിലയിൽ പുരോഗതി. കുട്ടിയെ ഇന്ന് വെൻറിലേറ്ററിൽ നിന്ന് മാറ്റി. കുട്ടിക്ക് തനിയെ ശ്വാസമെടുക്കാൻ കഴിയുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.കുട്ടിയുടെ ശ്വാസഗതിയും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണഗതിയിൽ ആയിട്ടുണ്ട്. വൈകാതെ ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരം നൽകാൻ കഴിയുമെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.

  തീർത്തും ഗുരുതരമായ അവസ്ഥയിലാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . 72 മണിക്കൂറുകൾ നിർണായകം ആണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. പിന്നീട് പ്രത്യേക മെഡിക്കൽ സംഘമാണ് കുട്ടിയുടെ ചികിത്സ ഏറ്റെടുത്തത്. നിരന്തര നിരീക്ഷണത്തിനും  ചികിത്സകൾക്കും ശേഷമാണ്  ഇപ്പോൾ  ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിന്റെ  ആദ്യ സൂചനകൾ പ്രകടമാകുന്നത്.

  read also- Accident Death | പിക്കപ്പ് വാനിന്റെ പഞ്ചറായ ടയര്‍ മാറ്റിക്കൊണ്ടിരിക്കെ ലോറിയിടിച്ച് രണ്ടു പേര്‍ മരിച്ചു

  അതേസമയം രണ്ടു വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ദുരൂഹത തുടരുകയാണ്‌. അയൽ വീടുകളുമായി ഒരടുപ്പവും കുടുംബം പുലർത്താതിരുന്ന കുടുംബം രഹസ്യമായാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതു പോലും. ഒരു മാസം മുൻപാണ്  തൃക്കാക്കര തെങ്ങോടുള്ള  ഫ്ലാറ്റിൽ കുടുംബം വാടകയ്ക്ക് എത്തുന്നത്. പരിക്കേറ്റ കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും കുടുംബവും അമ്മൂമ്മയും ഉൾപ്പെടെ 6 പേർ ഉണ്ടായിട്ടും ആരും ചുറ്റുപാടുള്ള അവരുമായി ഒരു ബന്ധവും സൂക്ഷിച്ചിരുന്നില്ല.

  പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകുന്നത് രഹസ്യമായാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ  വ്യക്തമാണ്. കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് മനസ്സിലായതോടെ പുലർച്ചെ രണ്ടുമണിയോടെ സഹോദരിയുടെ കുടുംബം  തിരികെയെത്തി മടങ്ങി. വീട്ടിൽ നിന്നും സാധനങ്ങൾ ബാഗിലാക്കിയാണ് മടങ്ങിയത്. ഇവർക്കൊപ്പം താമസിച്ചിരുന്നയാളെ കുറിച്ചും കൃത്യമായ വിവരങ്ങൾ ഇല്ല. പോലീസിലെ സൈബർ സെല്ലിലെ മുൻ ഉദ്യോഗസ്ഥനാണെന്നാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുമ്പോൾ ഉടമയോട് പറഞ്ഞത്.

  അതേസമയം സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കെതിരെബാലാവകാശ നിയമ പ്രകാരംതൃക്കാക്കര പൊലീസ് കേസെടുത്തു. മതിയായ സംരക്ഷണവും ചികിത്സയും നല്കാത്തതിനാണ് കേസ്.കുട്ടിയുടെ പരിക്കുകൾ സംബന്ധിച്ച് ആശുപത്രിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ആകും ഇത് സംബന്ധിച്ച കേസ് ഉണ്ടാകുക.

  ഇക്കാര്യത്തിൽ ഇനിയും കാര്യങ്ങളിൽ കൃത്യത വരുത്തണം  എന്ന നിലപാടിലാണ് പൊലീസ് . മർദ്ദനമേറ്റത്  എങ്ങനെ എന്നത് സംബന്ധിച്ച്  ഇതുവരെയും കൃത്യമായ നിഗമനത്തിൽ എത്തിച്ചേരാൻ പൊലീസിന് കഴിഞ്ഞിട്ടുമില്ല. സംഭവത്തിൽ  പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അമ്മ പറയുന്നത്.

  വീട്ടിൽ ഉണ്ടായിരുന്ന  സഹോദരിയുടെയും  കുടുംബത്തിന്റേയും വിവരങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടുമില്ല. അതുകൊണ്ടാണ്  നിലവിലെ സാഹചര്യത്തിൽ  ബാലാവകാശ നിയമ പ്രകാരം  കേസെടുക്കാൻ തീരുമാനിച്ചത്.
  Published by:Arun krishna
  First published: