നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • COVID 19: സംസ്ഥാനത്ത് 1116 പേർ നിരീക്ഷണത്തിൽ; രോഗലക്ഷണവുമായി ഇന്നെത്തിയത് ആറുപേർ

    COVID 19: സംസ്ഥാനത്ത് 1116 പേർ നിരീക്ഷണത്തിൽ; രോഗലക്ഷണവുമായി ഇന്നെത്തിയത് ആറുപേർ

    രോഗലക്ഷണവുമായി ഇന്ന് എത്തിയത് ആറുപേരാണ്. നടപടികൾ ഊർജിതമാണെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

    Corona

    Corona

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത് 1116 പേർ ആണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരത്ത് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

      1116 പേർ നിരീക്ഷണത്തിൽ കഴിയുന്നതിൽ 149 പേർ ആശുപത്രികളിലും 967 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുകയാണ്. അതേസമയം,
      പത്തനംതിട്ടയിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്നവരുമായി സമ്പർക്കം പുലർത്തിയ 270 പേരും നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

      You may also like:നടിയെ ആക്രമിച്ച കേസിൽ നടി ബിന്ദു പണിക്കരും മൊഴി മാറ്റി [NEWS]പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന യുവാവ് അറസ്റ്റിൽ; നിഷ്ഠൂര ക്രൂരകൃത്യമെന്ന് പൊലീസ് [NEWS]കൊറോണ മറച്ച സൂര്യോദയം ആസ്വദിക്കുന്ന മുത്തച്ഛൻ; ഹൃദയത്തിൽ തൊടുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ [NEWS]

      സമ്പർക്കത്തിൽ ഏർപ്പെട്ട കൂടുതൽ പേരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. രോഗലക്ഷണവുമായി ഇന്ന് എത്തിയത് ആറുപേരാണ്. നടപടികൾ ഊർജിതമാണെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

      വിമാനത്താവളങ്ങളിൽ പരിശോധന ഊർജ്ജിതമാക്കി. എയർപോർട്ട് അതോറിട്ടിയുടെ അനുമതിക്കായി കാത്തുനിൽക്കേണ്ട സ്ഥിതിയുണ്ടാകുന്നെന്നും മന്ത്രി പറഞ്ഞു. കോഴിക്കോടും തിരുവനന്തപുരത്തും മെഡിക്കൽ കോളേജുകളിൽ സാമ്പിളുകൾ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
      First published:
      )}