തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 12 ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കണ്ണൂര്‍,എറണാകുളം, വയനാട്, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (കണ്ടയിൻമെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടയിൻമെന്റ് സോണ്‍ വാര്‍ഡ് 14, 15, 16), കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (5), കാങ്കോല്‍-ആലപ്പടമ്പ (1), കൂടാളി (18), എറണാകുളം ജില്ലയിലെ മുളവുകാട് (3), ആലങ്ങാട് (7), ചൂര്‍ണിക്കര (7), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (5, 9, 11, 14, 15, 18, 19, ആനപ്പാലം റോഡ് മുതല്‍ ബൈപാസ് റോഡിലെ ട്രാഫിക് ജങ്ഷന് വരെയുള്ള ഇരുവശത്തേയും കടകളും സ്ഥാപനങ്ങളും), പത്തനംതിട്ട ജില്ലയിലെ റാന്നി (1, 2), ആലപ്പുഴ ജില്ലയിലെ പത്തിയൂര്‍ (12), പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
You may also like:രോഗികളുടെ എണ്ണത്തിൽ ഇന്നും റെക്കോഡ്; ഇന്ന് 301പേർക്ക് കോവിഡ് സ്ഥിരീകരിച്ചു [NEWS]സ്വർണ്ണക്കടത്തിലൂടെ എത്തിയ പണം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിലവുകൾക്ക്: ടിഎൻ പ്രതാപൻ [NEWS] സംശയങ്ങൾ ദൂരീകരിക്കപ്പെടണം; ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും ശിക്ഷ ഉറപ്പാക്കണമെന്ന് സിപിഐ [NEWS]
അതേസമയം നാല് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടയിൻമെന്റ് സോണ്‍ വാര്‍ഡ് 31), പുല്‍പ്പറ്റ (7), കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം (6, 7, 9), കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (36, 43) എന്നിവയെയാണ് കണ്ടയിൻമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 169 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.