COVID 19 | സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട്സ്പോട്ടുകൾ; ആകെ 638 ഹോട്ട് സ്പോട്ടുകൾ

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

News18 Malayalam | news18
Updated: November 5, 2020, 6:46 PM IST
COVID 19 | സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട്സ്പോട്ടുകൾ; ആകെ 638 ഹോട്ട് സ്പോട്ടുകൾ
Hotspot
  • News18
  • Last Updated: November 5, 2020, 6:46 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി 12 ഹോട്ട് സ്പോട്ടുകൾ. മലപ്പുറം ജില്ലയിലെ എടാരിക്കോട് (കണ്ടയിന്‍മെന്റ് സോണ്‍ വാര്‍ഡ് 15), ഒതുക്കുങ്ങല്‍ (17, 18), കണ്ണമംഗലം (1, 3, 7, 9, 15, 18), തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 9), വെങ്കിടങ്ങ് (6), കോട്ടയം ജില്ലയിലെ തലവാഴം (1), പാമ്പാടി (20), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാര്‍ഡ് 7), കുന്നുകര (5), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 11, 19, 24), ഇടുക്കി ജില്ലയിലെ ഇടവെട്ടി (1, 11, 13), പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം, തൃശൂര്‍, കോഴിക്കോട് 7 വീതം, കണ്ണൂര്‍ 6, കാസര്‍ഗോഡ് 5, ആലപ്പുഴ 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

You may also like:ഗുരുതര പ്രതിസന്ധികളെ മറയ്ക്കാൻ വ്യാജ ഏറ്റുമുട്ടലുകളിലൂടെ പിണറായി സര്‍ക്കാര്‍ മനുഷ്യരെ കൊന്നുതള്ളുന്നു: ആർ.എം.പി [NEWS]ശിവസേനയും കോൺ​ഗ്രസും മാധ്യമ സ്വാതന്ത്ര്യം ലംഘിക്കുകയാണെന്ന് കെ.സുരേന്ദ്രൻ [NEWS] 'ശബരിമലയിൽ അനാവശ്യ നിയന്ത്രണം എന്തിന്? കോവിഡ് നെഗറ്റീവ് എങ്കിൽ ഭക്തരെ എന്തിന് തടയണം?': എൻഎസ്എസ്‍ [NEWS]

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 622, കൊല്ലം 593, പത്തനംതിട്ട 364, ആലപ്പുഴ 521, കോട്ടയം 480, ഇടുക്കി 113, എറണാകുളം 1288, തൃശൂര്‍ 1032, പാലക്കാട് 324, മലപ്പുറം 853, കോഴിക്കോട് 844, വയനാട് 79, കണ്ണൂര്‍ 546, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,087 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,80,650 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,919 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,568 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,351 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3011 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 49,22,200 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
Published by: Joys Joy
First published: November 5, 2020, 6:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading