നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Malappuram | മഫ്ത്ത ധരിക്കുന്നതിനിടെ വായിൽ കടിച്ചുപിടിച്ച പിൻ 12കാരി അബദ്ധത്തിൽ വിഴുങ്ങി; ഡോക്ടർമാർ സർജറി കൂടാതെ പുറത്തെടുത്തു

  Malappuram | മഫ്ത്ത ധരിക്കുന്നതിനിടെ വായിൽ കടിച്ചുപിടിച്ച പിൻ 12കാരി അബദ്ധത്തിൽ വിഴുങ്ങി; ഡോക്ടർമാർ സർജറി കൂടാതെ പുറത്തെടുത്തു

  പെൺകുട്ടിയുടെ ആമശയത്തിൽ തറഞ്ഞിരുന്ന പിൻ ഡോക്ടർമാർ വിദഗ്ദ്ധ ചികിത്സയിലൂടെ പുറത്തെടുത്തു.

  Representational image. (Photo courtesy: AFP)

  Representational image. (Photo courtesy: AFP)

  • Share this:
   മലപ്പുറം: മ​ഫ്ത്ത ധ​രി​ക്കു​ന്ന​തി​നി​ടെ വാ​യി​ല്‍ ക​ടി​ച്ച്‌പി​ടി​ച്ച പിന്‍ (Safety Pin) 12 വയസുകാരി അബദ്ധത്തില്‍ വിഴുങ്ങി. പെൺകുട്ടിയുടെ ആമശയത്തിൽ തറഞ്ഞിരുന്ന പിൻ ഡോക്ടർമാർ വിദഗ്ദ്ധ ചികിത്സയിലൂടെ പുറത്തെടുത്തു. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി​യുടെ ആമാശയത്തില്‍ നിന്നാണ് പിന്‍ ശസ്ത്രക്രിയ കൂടാതെ ഡോക്ടർമാർ പുറത്തെടുത്തത്. മലപ്പുറം (Malappuram) പെരിന്തൽമണ്ണയിലെ ആശുപത്രിയിലാണ് ചികിത്സ നടത്തിയത്.

   പിന്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് പെൺകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലേക്ക് മാറ്റി. എ​ക്സ് റേ ​പ​രി​ശോ​ധ​ന​യി​ല്‍ ആ​മാ​ശ​യ​ത്തി​ല്‍ പി​ന്‍ ത​റ​ച്ച​താ​യി വ്യക്തമായി. തുടർന്ന് ശസ്ത്രക്രിയ കൂടാതെ തന്നെ എൻഡോസ്കോപ്പി വഴി പിൻ പുറത്തെടുക്കുകയായിരുന്നു. ഗ്യാ​സ്ട്രോ എ​ൻഡോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ജു സേ​വ്യ​ര്‍, ഗ്യാ​സ്ട്രോ എ​ന്‍ൻഡോ​ള​ജി​സ്​​റ്റ്​ ഡോ. ​ബി​പി​ന്‍, ഡോ. ​സാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിലാണ് അതി സങ്കീർണമായ എൻഡോസ്കോപ്പി നടത്തിയത്.

   'ആനയെ കാണാൻ പോകുകയാണ്, പറ്റിയാൽ ഒരെണ്ണത്തിനെ വാങ്ങിയിട്ടേ തിരികെ വരൂ'; കത്തെഴുതി വെച്ച് നാടുവിട്ടു പോയ വിദ്യാർത്ഥികളെ കണ്ടെത്തി

   ആനയെ (elephant)കാണാൻ നാടുവിട്ടു പോയ വിദ്യാർത്ഥികളെ (Students)രണ്ട് ഒരു ദിവസത്തിനുശേഷം കണ്ടെത്തി. ചൊവ്വാഴ്ച്ച സ്കൂളിൽ പോയതിന് ശേഷമാണ് പത്താം ക്ലാസ് വിദ്യാർത്ഥികളായ പതിനാലുകാരെ കാണാതാകുന്നത്.

   'ആനയെ കാണാൻ പോകുകയാണ്, പറ്റിയാൽ ഒരാനയെ വാങ്ങിയിട്ടേ തിരികേ വരൂ' എന്ന് കത്തെഴുതി വെച്ചാണ് വിദ്യാർത്ഥികൾ പുറപ്പെട്ടത്. കരിമണ്ണൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കോടനാട് ആനപരിശീലന കേന്ദ്രത്തിനു സമീപത്തു നിന്നാണ് കോടനാട് പൊലീസ് കണ്ടെത്തിയത്.

   ആനയെ കാണാൻ നാടുവിട്ടു പോയെ വിദ്യാർത്ഥികളെ കോടനാട്, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് അന്വേഷിച്ചിരുന്നു. കരിമണ്ണൂരിൽ നിന്ന് കണ്ടെത്തിയ വിദ്യാർത്ഥികളെ കരിമണ്ണൂർ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

   ക്ലാസിൽ കയറാതെ ആനയെ കാണാൻ പോയതിന് അധ്യാപകൻ വിദ്യാർത്ഥികളെ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികൾ നാടുവിട്ടു പോയത്. ക്ലാസിൽ കയറാതിരുന്നതിന് രക്ഷിതാക്കളെ വിളിപ്പിക്കുമെന്ന് ഭയന്ന് നാടുവിടുകയായിരുന്നു.

   Also Read-Missing Case | ഇടുക്കിയിൽ സ്കൂളിലേക്ക് പോയ രണ്ടു കുട്ടികളെ കാണാതായതായി പരാതി

   വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്കൂളിൽ കയറാതെ സമീപ പ്രദേശത്ത് ഉണ്ടായിരുന്ന ആനയെ കാണാൻ പോയി. ഇതറിഞ്ഞ അധ്യാപകൻ സ്കൂളിൽ വരാതിരുന്ന വിവരം വീട്ടിൽ വിളിച്ചറിയിക്കുമെന്ന് പറഞ്ഞു. ആനയെ കാണാൻ പോയ വിവരം അറിഞ്ഞാൽ അച്ഛൻ തല്ലുമെന്നും അതിനാൽ നാടുവിട്ടു പോകുകയാണെന്നും കുട്ടികളിൽ ഒരാൾ സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശവും അയച്ചിരുന്നു. ഇതിനൊപ്പം സുഹൃത്തിന്റെ വീട്ടിൽ ഏൽപിച്ച നോട്ട്ബുക്കിൽ കത്തും എഴുതിവെച്ചായിരുന്നു പോയത്.
   Published by:Anuraj GR
   First published:
   )}