• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാറശ്ശാലയിൽ മീൻ കയറ്റിവന്ന ലോറി ട്രാവലറിൽ ഇടിച്ച് കയറി 12 വയസുകാരന്‍ മരിച്ചു

പാറശ്ശാലയിൽ മീൻ കയറ്റിവന്ന ലോറി ട്രാവലറിൽ ഇടിച്ച് കയറി 12 വയസുകാരന്‍ മരിച്ചു

എറണാകുളം കോതമംഗലത്ത് നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിനോദ സഞ്ചാരികളുടെ ടെമ്പോ ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്

  • Share this:

    തിരുവനന്തപുരം: പാറശ്ശാലയിൽ ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരൻ മരിച്ചു.  ആരോമൽ(12) ആണ് മരിച്ചത്. പാറശ്ശാല ഇഞ്ചിവിളയിൽ ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് അപകടം നടന്നത്. മീൻ കയറ്റി വന്ന ലോറിയും  ടെമ്പോ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. എറണാകുളം കോതമംഗലത്ത് നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിനോദ സഞ്ചാരികളുടെ ടെമ്പോ ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്.

    കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറിയുമായാണ് ട്രാവലർ കൂട്ടിയിടിച്ചത്. ഇഞ്ചിവിള ഇറക്കത്തിലുള്ള വളവിലാണ് അപകടം. സംഭവ സമയത്ത് റോഡിൽ വെളിച്ച കുറവും, ചാറ്റൽ മഴയുമുണ്ടായിരുന്നു. മീൻ കയറ്റിവന്ന വാഹനം അമിതവേഗതയിൽ എത്തി ട്രാവലറിന്‍റെ  മധ്യഭാഗത്തായി ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇടിയുടെ ശബ്ദം കേട്ട നാട്ടുകാരാണ് ആദ്യം എത്തി രക്ഷപ്രവർത്തനം നടത്തിയത്.

    വിവരമറിഞ്ഞ് പാറശ്ശാല പൊലീസും ഫയർഫോഴ്സും സ്ഥലത്തത്തി വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർ ചികിത്സയ്ക്കായി ആറ് പേരെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിലും, തിരുവനന്തപുരം മെഡിക്കൽ കോളേജിലും, എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോതമംഗലം സ്വദേശികളായ എൽദോസ് (42), ഷിബി (41), നോവ (17), ഹണി ബിനു (38), ബിനു (40), അഭിഷേക് (16) ഏതോൻ (10) എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്.

    Published by:Vishnupriya S
    First published: