നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പന്ത്രണ്ടു വയസുകാരന്റെ സമയോചിത ഇടപെടല്‍; ജീവിതത്തിലേക്കു തിരിച്ചെത്തിയത് മൂന്നുജീവന്‍

  പന്ത്രണ്ടു വയസുകാരന്റെ സമയോചിത ഇടപെടല്‍; ജീവിതത്തിലേക്കു തിരിച്ചെത്തിയത് മൂന്നുജീവന്‍

  അതുലിന്റെ സഹോദരന്‍ അഞ്ചു വയസുകാരന്‍ അമല്‍ ബിനീഷ്, ഇവരുടെ ബന്ധു മൂന്നുവയസ്സുകാരി സനലക്ഷ്മി, സനലക്ഷ്മിയുടെ അമ്മ സുചിത്ര എന്നിവര്‍ക്കാണ് അതുല്‍ രക്ഷകനായത്.

  • Share this:
   ആലപ്പുഴ: പന്ത്രണ്ടു വയസുകാരന്റെ സമയോചിത ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയത് മൂന്നു ജീവനുകള്‍. അതുല്‍ ബിനീഷ് എന്ന പന്ത്രണ്ടു കാരന്റെ ഇടപെടലാണ് മൂന്നു പേരെ മരണത്തില്‍ നിന്ന് തിരിച്ചെത്തിച്ചത്. അതുലിന്റെ സഹോദരന്‍ അഞ്ചു വയസുകാരന്‍ അമല്‍ ബിനീഷ്, ഇവരുടെ ബന്ധു മൂന്നുവയസ്സുകാരി സനലക്ഷ്മി, സനലക്ഷ്മിയുടെ അമ്മ സുചിത്ര എന്നിവര്‍ക്കാണ് അതുല്‍ രക്ഷകനായത്.

   ചെറുകര അറുപതും തോട്ടില്‍ കുളിക്കാനിറങ്ങിയതാണ് അമലും സനലക്ഷ്മിയും. ഇതിനിടെ കാല്‍വഴുതി രണ്ടു പേരും മുങ്ങിപ്പോയി. കുട്ടികള്‍ മുങ്ങുന്നത് കണ്ട സുചിത്ര തോട്ടിലേക്ക് ചാടി. എന്നാല്‍ നീന്തല്‍ അറിയാത്ത സുചിത്രയും മുങ്ങിപ്പോയി.

   ഈ സമയം അതുവഴി വന്ന അതുല്‍ തോട്ടില്‍ മുങ്ങിത്താഴുന്ന സഹോദനടക്കമുള്ളവരെയാണ് കാണുന്നത്. തോട്ടിലേക്ക് ചാടി ആദ്യം കുട്ടികളെ രണ്ടു പേരെയും കരയിലെത്തിച്ചു. തുടര്‍ന്ന് സുചിത്രയെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അതുല്‍ ചെറുകര എസ്എന്‍ഡിപി യു പി സ്‌കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ്.

   Also Read-Organic Farming | ജൈവകൃഷിയോട് താൽപര്യം; യുഎസിലെ ജോലി ഉപേക്ഷിക്കാനൊരുങ്ങി സോഫ്റ്റ് വെയർ എൻജിനീയർ

   'ഇതത്ര നല്ലതല്ല'; മന്ത്രി റിയാസിന്റെ മിന്നല്‍ പരിശോധന; വടകര റസ്റ്റ് ഹൗസില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തി

   വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ(Minister Muhammad Riyas) പരിശോധന. നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായാണ് വടകര റസ്റ്റ് ഹൗസില്‍(Vadakara Rest House) മന്ത്രി സന്ദര്‍ശനം നടത്തിയത്. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യക്കുപ്പികളും കാണാനിടയായി.

   ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഫേസ്ബുക്ക് പേജിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയുടെ വീഡിയോയും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

   'ഇതൊന്നും റസ്റ്റ് ഹൗസില്‍ പാടില്ലെന്ന് അറിയില്ലേ, നിങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലേ.. റസ്റ്റ് ഹൗസില്‍ മദ്യപാനം പാടില്ലെന്ന് അറിയില്ലെന്ന് ഉണ്ടോ.ഇതൊന്നും അത്ര നല്ലതല്ല കേട്ടോ. ആ കുപ്പിയെടുക്ക്..' ഉദ്യോഗസ്ഥനോട് മന്ത്രി പറയുന്നു. മന്ത്രി പറഞ്ഞത് അനുസരിച്ച് ഉദ്യോഗസ്ഥന്‍ മാലിന്യങ്ങളുടെ കൂട്ടത്തില്‍ നിന്നും കുപ്പി എടുക്കുന്നതും വിഡിയോയില്‍ കാണാം.

   മദ്യക്കുപ്പികളുടെ ശേഖരമാണ് റസ്റ്റ് ഹൗസ് പരിസരത്ത് നിന്നും കണ്ടെത്തിയത് ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ചൂണ്ടിക്കാട്ടി മന്ത്രി ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.
   Published by:Jayesh Krishnan
   First published: