• HOME
  • »
  • NEWS
  • »
  • kerala
  • »
  • പഠനയാത്രയ്ക്കിടെ 12കാരന് പാമ്പു കടിയേറ്റു; സ്കൂൾ അധികൃതരുടെ കൃത്യമായ ഇടപെടൽ ജീവൻ രക്ഷിച്ചു

പഠനയാത്രയ്ക്കിടെ 12കാരന് പാമ്പു കടിയേറ്റു; സ്കൂൾ അധികൃതരുടെ കൃത്യമായ ഇടപെടൽ ജീവൻ രക്ഷിച്ചു

കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    കൊല്ലം: പഠനയാത്രയ്ക്കിടെ പാമ്പുകടിയേറ്റ പന്ത്രണ്ടുകാരൻ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. സ്കൂളിൽ നിന്ന് വനത്തിലേക്ക് പഠനയാത്രയ്ക്ക് പോയപ്പോഴാണ് നെടുമൺകാവിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിയെ പാമ്പ് കടിച്ചത്. തെന്മല വനത്തിൽ വെച്ചായിരുന്നു സംഭവം.

    ഒപ്പമുണ്ടായിരുന്ന അധ്യാപകർ ഉടൻ തന്നെ പാലരുവിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന്, പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. അതിനു ശേഷം, കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

    വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; കൂടുതൽ അധ്യാപകർക്കെതിരെ നടപടിക്ക് സാധ്യത

    കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സ്കൂൾ അധികൃതരുടെ സമയോചിതമായ ഇടപെടലാണ് വിദ്യാർഥിക്ക് രക്ഷയായത്.
    First published: