ഇന്റർഫേസ് /വാർത്ത /Kerala / തെരുവുനായയുടെ കടിയേറ്റ് മരിച്ച 12 വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തെരുവുനായയുടെ കടിയേറ്റ് മരിച്ച 12 വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പേ വിഷബാധയ്ക്ക് എതിരെ മൂന്നു ഡോസ് വാക്സിന്‍ എടുത്തിരുന്നു

പേ വിഷബാധയ്ക്ക് എതിരെ മൂന്നു ഡോസ് വാക്സിന്‍ എടുത്തിരുന്നു

പേ വിഷബാധയ്ക്ക് എതിരെ മൂന്നു ഡോസ് വാക്സിന്‍ എടുത്തിരുന്നു

  • Share this:

പത്തനംതിട്ട: റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ് മരിച്ച 12 വയസുകാരിയ്ക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരണം. പൂനയിലെ ലാബില്‍ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമി ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അഭിരാമി മരിച്ചത്. പേ വിഷബാധയ്ക്ക് എതിരെ മൂന്നു ഡോസ് വാക്സിന്‍ എടുത്തിരുന്നു.

ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Also Read-'പനിയുണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടര്‍മാര്‍ പരിഗണിച്ചില്ല'; അഭിരാമിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തിയ നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിക്കുകയായിരുന്നു. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്.

Also Read-Stray Dog | ആറ്റിങ്ങലില്‍ തെരുവുനായ ആക്രമണത്തില്‍ എട്ടു പേര്‍ക്ക് കടിയേറ്റു

പോസ്റ്റ്മോര്‍ട്ടം നടപടി വേണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഒഴിവാക്കി. അതേസമയം അഭിരാമിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ല. പരിമിതിയുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞതായി അഭിരാമിയുടെ അമ്മ പറയുന്നു.

First published:

Tags: Pathanamthitta, Rabies, Stray dog attack