മലപ്പുറം: അസമിൽ നിന്നുള്ള 12 വയസുകാരിയെ പീഡനത്തിന് ഇരയാക്കി. അസം സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് 12 വയസുള്ള പെൺകുട്ടിയെ മലപ്പുറത്ത് എത്തിച്ച് പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ ബന്ധുക്കൾ തന്നെയായ സ്ത്രീയും പുരുഷനും ആയിരം രൂപയ്ക്ക് പെൺകുട്ടിയെ നിരവധി പേർക്ക് കാഴ്ച വെയ്ക്കുകയായിരുന്നു.
പീഡനവിവരം പുറത്തറിഞ്ഞതോടെ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് അധികൃതര്‍ മാറ്റി. കുട്ടിയെ മറ്റുള്ളവർക്ക് കാഴ്ച വെച്ച സ്ത്രീയെയും പുരുഷനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പെൺകുട്ടിയുടെ പിതാവ് മരിച്ചതിനെ തുടർന്ന് നാലുമാസം മുമ്പാണ് ബന്ധുക്കളായ സ്ത്രീയും പുരുഷനും പെൺകുട്ടിയെ കോട്ടയ്ക്കലിൽ എത്തിച്ചത്. എടരിക്കോട്ടുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികെ ആയിരം രൂപയ്ക്ക് കുട്ടിയെ പലർക്കായി കാഴ്ച വെയ്ക്കുകയായിരുന്നു.
നിരവധിയാളുകൾ ക്വാർട്ടേഴ്സിൽ വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ക്വാർട്ടേഴ്സിൽ എത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. അസമീസ് ഭാഷ മാത്രം അറിയാവുന്ന പെൺകുട്ടിയുടെ മൊഴി പരിഭാഷകന്റെ സഹായത്തോടെ രേഖപ്പെടുത്തി.
സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ ആളുകൾക്കായി അന്വേഷണം ആരംഭിച്ചു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.