പഴകിയ മത്സ്യവുമായി പിടിച്ചെടുത്തത് അഞ്ച് വാഹനങ്ങൾ; കർശന പരിശോധന തുടരാൻ പൊലീസ്
പഴകിയ മത്സ്യവുമായി പിടിച്ചെടുത്തത് അഞ്ച് വാഹനങ്ങൾ; കർശന പരിശോധന തുടരാൻ പൊലീസ്
ഈ അഞ്ച് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് വിവരമറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 125 കിലോ മത്സ്യവും പഴകിയതാണെന്ന് സ്ഥിരീകരിച്ചു.
തിരുവനന്തപുരം: മറ്റിടങ്ങളിൽ നിന്ന് പഴകിയ മത്സ്യമെത്തിച്ചുള്ള വിൽപന വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാട്ടാക്കട പൊലീസ് പരിശോധന ശക്തമാക്കിയിരുന്നത്. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് കിളളി ഭാഗത്ത് നിന്നും പഴകിയ മത്സ്യം പിടികൂടിയത്.
കാട്ടാക്കടയിൽ കിളളി അടക്കമുള്ള പ്രദേശങ്ങൾ കണ്ടയിൻമെന്റ് സോണാണ്. കണ്ടയിൻമെന്റ് സോണുകളിൽ പഴകിയ മത്സ്യം വിറ്റഴിക്കാമെന്ന വിലയിരുത്തലിലാണ് മത്സൃമെത്തിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. അഞ്ച് വാഹനങ്ങളിലായാണ് മത്സ്യം എത്തിച്ചത്.
ഈ അഞ്ച് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് വിവരമറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 125 കിലോ മത്സ്യവും പഴകിയതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന്, ഇവ നശിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു. ഏതായാലും ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം പഴകിയ മത്സ്യം എത്തിക്കുന്നത് വ്യാപകമായ സാഹചര്യത്തിൽ കർശനപരിശോധന തുടരാനാണ് പൊലീസിന്റെ തീരുമാനം.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.