• HOME
 • »
 • NEWS
 • »
 • kerala
 • »
 • Child Death | കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

Child Death | കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

സൂരജിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തശ്ശി പുഷ്പയ്ക്കും ഗുരുതരമായി പരിക്കേറ്റു. അറുപത് വയസ്സുള്ള പുഷ്പ മാവിന് തൊട്ടടുത്തുള്ള കുഴിയില്‍ വീഴുകയായിരുന്നു

 • Share this:
  കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി പതിമൂന്ന് വയസുകാരന്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വലിയമല കുറങ്ങണംകോട് സിന്ധുവിന്റെ മകന്‍ സൂരജാണ് മരിച്ചത്. മാണിക്യപുരം സെന്റ് തെരേസാസ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.

  വൈകുന്നേരം 3 മണിയോടെ ആയിരുന്നു സംഭവം. വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലെ മാവിന്റെ കൊമ്പില്‍ കയര്‍ കെട്ടി കളിക്കുകയായിരുന്നു സൂരജ്. അപകടമുണ്ടായ ഉടനെ കുട്ടിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

  സൂരജിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തശ്ശി പുഷ്പയ്ക്കും ഗുരുതരമായി പരിക്കേറ്റു. അറുപത് വയസ്സുള്ള പുഷ്പ മാവിന് തൊട്ടടുത്തുള്ള കുഴിയില്‍ വീഴുകയായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  സ്കൂളിൽ പഠിക്കുമ്പോൾ ശിക്ഷിച്ച അധ്യാപകനെ വർഷങ്ങൾക്ക് ശേഷം സോഡാകുപ്പികൊണ്ട് തലയ്ക്കടിച്ചു; യുവാവ് അറസ്റ്റിൽ


  പാലക്കാട്: സ്കൂളിൽ പഠിക്കുന്ന കാലത്ത് ശിക്ഷിച്ച അധ്യാപകനെ വർഷങ്ങൾക്ക് ശേഷം സോഡാകുപ്പികൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ കൂമന്‍ചിറ നിസാറിനെ നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പഠിയ്ക്കുന്ന കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റ അധ്യാപകന്‍ ചികിത്സയിലാണ്. അലനല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കെ എ അബ്ദുള്‍ മനാഫിനാണ് മര്‍ദനമേറ്റത്.

   Also Read- മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പരാതിയുമായി ഓസ്ട്രേലിയയിൽ നിന്നുള്ള മലയാളി യുവതിയും

  കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ അബ്ദുൾ മനാഫ് അലനല്ലൂര്‍ ചന്തപ്പടിയില്‍ നില്‍ക്കുമ്പോള്‍ അവിടേക്ക് എത്തിയ നിസാർ സോഡാകുപ്പികൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് മനാഫ് നിലത്തുവീണു. കണ്ടുനിന്നവര്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഒരു പ്രകോപനവുമില്ലാതെയാണ് തന്നെ മര്‍ദിച്ചതെന്ന് മനാഫ് പറഞ്ഞു. നിസാറിനെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഹൈസ്‌കൂള്‍ കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.

  മലപ്പുറത്ത് നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍; അറസ്റ്റിലായത് നായാട്ട് സംഘത്തിലെ പ്രധാന കണ്ണി


  മലപ്പുറം പോത്തുകല്ലില്‍ നാടന്‍ തോക്കുമായി (Local Gun) ഒരാള്‍ പോലീസ് പിടിയില്‍. മുണ്ടേരി നാരങ്ങാപ്പൊയില്‍ മച്ചിങ്ങല്‍ അബ്ദുല്‍ സലാമാണ് (42) പോത്തുകല്‍ പോലീസിന്‍റെ (Pothukalu Police) പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും നാടന്‍ തോക്കും രണ്ട് തിരകളും സംഘം കണ്ടെടുത്തു. പോത്തുകല്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് നാടന്‍ തോക്കും തിരകളും പിടിച്ചെടുത്തത്.

  മുണ്ടേരി മേഖലയിലെ നായട്ടുസംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ അബ്ദുല്‍ സലാം. ഇയാള്‍ ഉള്‍പ്പെട്ട നായാട്ട് സംഘത്തില്‍പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ആയുധ നിരോധന നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
  Published by:Arun krishna
  First published: