ഇന്റർഫേസ് /വാർത്ത /Kerala / മലപ്പുറം അങ്ങാടിപ്പുറത്ത് ഓട്ടോയിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു

മലപ്പുറം അങ്ങാടിപ്പുറത്ത് ഓട്ടോയിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു

ഓട്ടോയിൽ ഉണ്ടായിരുന്ന അഹമ്മദ് റബീഹിന്‍റെ മാതാപിതാക്കളും സഹോദരങ്ങളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ഓട്ടോയിൽ ഉണ്ടായിരുന്ന അഹമ്മദ് റബീഹിന്‍റെ മാതാപിതാക്കളും സഹോദരങ്ങളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ഓട്ടോയിൽ ഉണ്ടായിരുന്ന അഹമ്മദ് റബീഹിന്‍റെ മാതാപിതാക്കളും സഹോദരങ്ങളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

  • Share this:

മലപ്പുറം: ഓട്ടോറിക്ഷയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് വിദ്യാർഥി മരിച്ചു. അങ്ങാടിപ്പുറം കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ചെകിടപ്പുറത്ത് അബ്ദുസമദിൻ്റെ മകനും മൊട്ടമ്മൽ അമ്മിപ്പടി ഹിഫ്ള് കോളേജ് വിദ്യാർത്ഥിയുമായ അഹമ്മദ് റബീഹ് (13) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ അങ്ങാടിപ്പുറം ഓരാടംപാലത്ത് വെച്ചാണ് ഓട്ടോയിൽ കാറിടിച്ച് അപകടം ഉണ്ടായത്.

പെരിന്തൽമണ്ണയിലെ ബന്ധുവീട്ടിൽ കുടുംബസമേതം പോയി മടങ്ങി വരവെ ഒരാടം പാലം വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. പഴനിയിലേക്ക് പോവുകയായിരുന്ന വടകര സ്വദേശികൾ സഞ്ചരിച്ച കാറ് ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന് ഓട്ടോ തലകീഴായി മറിയുകയായിരുന്നു.

ഓട്ടോയിൽ ഉണ്ടായിരുന്ന അഹമ്മദ് റബീഹിന്‍റെ മാതാപിതാക്കളും സഹോദരങ്ങളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റബീഹിനെ ഉടൻ മാലാപറമ്പ് എം ഇ എസ് മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എം ഇ എസ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം കടൂപ്പുറം ജുമാ മസ്ജിദിൽ കബറടക്കും.

റംലത്താണ് മാതാവ്. അഹമ്മദ് സിനാൻ, ഫാത്തിമ മർവ എന്നിവർ സഹോദരങ്ങളാണ്. റബീഹ് ഒന്നര വർഷമായി കൂട്ടിലങ്ങാടി മൊട്ടമ്മൽ അമ്മിപ്പടിയിലെ ഹിഫ്ള് കോളേജിലെ വിദ്യാർത്ഥിയാണ്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Accident, Malappuram