HOME » NEWS » Kerala » 13 YEAR OLD BOY DIED IN ROAD ACCIDENT IN KONDOTTY

സ്കൂട്ടറിൽ ടിപ്പറിടിച്ച് അപകടം; കൊണ്ടോട്ടിയിൽ അമ്മയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന 13കാരന്‍ മരിച്ചു

റോഡിലേക്ക് വീണ അർജുന്‍റെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. കുട്ടി അപകടസ്ഥലത്തു തന്നെ മരിച്ചു.

News18 Malayalam | news18-malayalam
Updated: December 16, 2020, 7:36 AM IST
സ്കൂട്ടറിൽ ടിപ്പറിടിച്ച് അപകടം; കൊണ്ടോട്ടിയിൽ അമ്മയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന 13കാരന്‍ മരിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
കോഴിക്കോട്: സ്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അമ്മയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പതിമൂന്നുകാരന് ദാരുണാന്ത്യം. കക്കോടി കോട്ടൂപ്പാടം അത്താഴക്കുന്നുമ്മൽ ഷാജിയുടെ മകൻ അർജുൻ (13) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമിക്ക് സമീപം ദേശീയ പാതയിലായിരുന്നു അപകടം.

Also Read-ജനവിധി അറിയാന്‍ കാത്തു നിന്നില്ല; LDF​ സ്ഥാനാര്‍ഥി വാഹനാപകടത്തിൽ മരിച്ചു

അമ്മ ശ്രീദേവിക്ക് ഒപ്പം കൊട്ടൂകരയിലെ വീട്ടിലേക്ക് പോവുകയായിരുന്നു അർജുൻ. ശ്രീദേവിയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. കെഎസ്ആർടിസി ബസ് കടന്നു പോകുന്നതിനായി വേഗത കുറച്ച് റോഡരികിലൂടെ പോവുകയായിരുന്ന സ്കൂട്ടറിൽ പുറകില്‍ വന്ന ടിപ്പർ ലോറി തട്ടുകയായിരുന്നു. ലോറിയുടെ മുൻഭാഗം സ്കൂട്ടറിനെ മറികടന്ന ശേഷമാണ് തട്ടിയത്. നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും അമ്മയും മകനും തെറിച്ചു വീണു. ശ്രീദേവി റോഡിന്‍റെ ഇടതുവശത്തേക്കും മകൻ അർജുൻ റോഡിലേക്കുമാണ് വീണത്.

Also Read-'ഒരു കൗതുകം, നിങ്ങൾ ഇപ്പോൾ പരസ്പരം എങ്ങനെയാണ് വിളിക്കുന്നത്': മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത മുഹമ്മദ് റിയാസിനോട് സോഷ്യൽ മീഡിയ

റോഡിലേക്ക് വീണ അർജുന്‍റെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. കുട്ടി അപകടസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ ശ്രീദേവിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. എതിർവശത്തു നിന്നും വലിയ വാഹനങ്ങൾ വരാതിരുന്നിട്ടും ഡ്രൈവർ റോഡരികിലൂടെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സിസിറ്റിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ലോറി കസ്റ്റഡിയിലെടുത്ത പൊലീസ് ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



കക്കോടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയാണ് അർജുൻ. അച്ഛൻ ഷാജി കുവൈത്തിലാണ്. സഹോദരൻ അക്ഷയ് പ്ലസ് ടു വിദ്യാർഥിയാണ്.
Published by: Asha Sulfiker
First published: December 16, 2020, 7:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories