തൃശ്ശൂര്‍: തൃശൂരില്‍ വയറിളക്കത്തെത്തുടര്‍ന്ന് 13 കാരന് മരിച്ചു. കൊട്ടാരത്തുവീട്ടില്‍ അനസിന്റെ മകന് ഹമദാനാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് വീട്ടുകാരുടെ പരാതി. വാഗമണ്ണില്‍ ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു കുട്ടി.
ഏപ്രിൽ രണ്ടാം തീയതിയാണ് അനസും കുടുംബവും വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയത്. മടങ്ങിവരുന്നതിനിടെയിൽ ബിരിയാണി ഉള്‍പ്പെടെയുള്ള ഭക്ഷണം ഇവര്‍ കഴിച്ചിരുന്നു. പനി, ഛര്‍ദി, വയറിളക്കം എന്നിവയുണ്ടായതിനെത്തുടര്‍ന്ന് ഹമദാനെയും സുഹൃത്തുക്കളായ മൂന്നുപേരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഹമദാന്‍ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Child died, Food Poisoning