തിരുവനന്തപുരം: കീറിയ നോട്ട് നല്‍കിയതിന് 13കാരനെ ബസില്‍ നിന്നിറക്കി വിട്ട് കെഎസ്ആർടിസി വനിതാ കണ്ടക്ടർ. ദുരനുഭവം ന്യൂസ്18നോട് പങ്കുവെച്ച് കുട്ടി. 20 രൂപ കൊടുത്തപ്പോഴാണ് കുട്ടിയെ പെരുവഴിയിൽ നട്ടുച്ചയ്ക്ക് ഇറക്കിവിട്ടത്. ചാക്ക ബൈപ്പാസിൽ നിന്ന് ബസിൽ കയറിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്.
പരീക്ഷ കഴിഞ്ഞ് വരുവായിരുന്ന വിദ്യാർഥി ബസിൽ കയറി 20 രൂപ നോട്ട് നൽകിയപ്പോൾ കണ്ടക്ടർ കീറയതാണെന്ന് പറഞ്ഞു. വേറെ പൈസയില്ലെന്ന് പറഞ്ഞതോടെ ബസിൽ നിന്നിറക്കി വിടുകയായിരുന്നു. ഉച്ചസമയമായിരുന്നു ബസിൽ ആരുമുണ്ടായിരുന്നില്ലെന്ന് കുട്ടി പറയുന്നു. പാറ്റൂർ ഇറക്കിയാൽ മതിയെന്ന് പറഞ്ഞിട്ടും കണ്ടക്ടർ കേട്ടിട്ടില്ലെന്ന് കുട്ടി ന്യൂസ്18നോട് പറഞ്ഞു.
Also Read- അങ്കമാലിയില്‍ കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു
അച്ഛന് വരാൻ പറ്റില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടർ വെയിലത്ത് കുട്ടിയെ ബസിൽ നിന്നിറക്കി വിടുകയായിരുന്നു. അര മണിക്കൂർ നിന്നശേഷവും റോഡില്‍ നിന്നിട്ടും ബസ് കിട്ടാത്തതിനെ തുടർന്ന് അതുവഴി വന്ന ഒരാളുടെ വണ്ടിയിൽ ചാക്ക വരെയെത്തുകയായിരുന്നെന്ന് കുട്ടി പറയുന്നു. അവിടെ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നെന്നും കുട്ടി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksrtc, Ksrtc bus, Thiruvananthapuram