നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളം വിലകൊടുത്ത് വാങ്ങിയ കോവാക്‌സിനും എത്തി; 1,37,580 ഡോസ് വാക്‌സിനാണ് ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലെത്തിയത്

  കേരളം വിലകൊടുത്ത് വാങ്ങിയ കോവാക്‌സിനും എത്തി; 1,37,580 ഡോസ് വാക്‌സിനാണ് ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലെത്തിയത്

  കൊച്ചിയിലെത്തിച്ച വാക്‌സിന്‍ ഏതെല്ലാം ജില്ലകള്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് തീരുമാനമെടുക്കും

  News18

  News18

  • Share this:
  കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തുവാങ്ങിയ കോവാക്‌സിനും കേരളത്തില്‍ എത്തി. 137580 ഡോസ് വാക്സിന്‍ ആണ് ഹൈദരാബാദില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചത്. 3.5 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ കഴിഞ്ഞദിവസം എത്തിയിരുന്നു.

  ഹൈദരാബാദിലെ ഭാരത് ബയോടെക്കില്‍ നിന്നാണ് കോ വാക്‌സിന്‍ എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്ന വാക്‌സിന്‍ കേരള സ്റ്റേറ്റ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മഞ്ഞുമ്മലിലുള്ള സംഭരണ കേന്ദ്രത്തിലേക്ക് ആദ്യം മാറ്റി. പിന്നീട് ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആലുവയിലെ സെന്ററിലേക്ക് കൊണ്ടുപോയി.  കൊച്ചിയിലെത്തിച്ച വാക്‌സിന്‍ ഏതെല്ലാം ജില്ലകള്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് തീരുമാനമെടുക്കും. അതിനുശേഷമാണ് ഇവിടെനിന്ന് വാക്‌സിന്‍ കൊണ്ടുപോവുക. കഴിഞ്ഞദിവസം 3.5 ലക്ഷം കോവി ഷീല്‍ഡ് വാക്‌സിന്‍ കൊച്ചിയില്‍ എത്തിച്ചേരുന്നു. എന്നാല്‍ ഇതുവരെയും ഉപയോഗിച്ച് തുടങ്ങിയിട്ടില്ല.

  Also Read-Covid 19 | സംസ്ഥാനത്ത് കോവിഡ് മരണം 95; രോഗം ബാധിച്ചത് 43529 പേർക്ക്

  കേന്ദ്രസര്‍ക്കാരില്‍ നിന്നും ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാവാകാത്തതിനെതുടര്‍ന്നാണ് സ്വന്തം നിലയ്ക്ക് വാക്‌സിംഗ് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 70 ലക്ഷം കോവിഷീല്‍ഡും മുപ്പതുലക്ഷം കോവാക്‌സിനും ആണ് സര്‍ക്കാര്‍ നേരിട്ട് വാങ്ങുന്നത്. കേരളത്തിലേക്ക്  വാക്‌സിന്‍ വരുന്നതിനു കാലതാമസം ഉണ്ടാകുമെന്നായിരുന്നു ആദ്യം ഉയര്‍ന്ന ആശങ്ക. എന്നാല്‍ വൈകാതെ വാക്‌സിന്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി. വരുംദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ കേരളത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
  Published by:Jayesh Krishnan
  First published:
  )}