നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൂഞ്ഞാറിൽ കുരിശ് അപകീർത്തിപെടുത്തിയ കേസിലെ കുട്ടികളുടെ അറസ്റ്റ്; കേസ് ഒത്തുതീർപ്പാക്കി

  പൂഞ്ഞാറിൽ കുരിശ് അപകീർത്തിപെടുത്തിയ കേസിലെ കുട്ടികളുടെ അറസ്റ്റ്; കേസ് ഒത്തുതീർപ്പാക്കി

  കഴിഞ്ഞ ദിവസങ്ങളിൽ കുറച്ച് കുട്ടികൾ കുരിശടിയിലെ കുരിശിൽ കയറി ഇരിക്കുകയും അതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു

  church cross

  church cross

  • Share this:
   കോട്ടയം: പൂഞ്ഞാർ സെൻ്റ് മേരിസ് ഫൊറോന പള്ളിയുടെ ഉടമസ്ഥതയിലുള്ളതും തീർത്ഥാടന കേന്ദ്രവുമായ പുല്ലപാറ കുരിശടിയിലെ കുരിശിനെ അപകീർത്തിപെടുത്തിയ കേസ് ഒത്തുതീർപ്പായി.

   പള്ളിയുടെ പരാതിയെ തുടർന്ന് 14 കുട്ടികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും പ്രായപൂർത്തിയാവാത്തതിനാൽ സ്ഥലം എം എൽ എ പി. സി. ജോർജിന്റെ മധ്യസ്ഥതയിൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ വെച്ച് കുറ്റക്കാരായ കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ പൂഞ്ഞാർ പള്ളിയുടെ വൈദികരുടെയും പള്ളി അധികാരികളുടെയും മുൻപിൽ പരസ്യമായി ക്ഷമ പറയാമെന്ന വ്യവസ്ഥയിലാണ് കേസ് ഒത്തു തീർപ്പാക്കിയത്. കുരിശിനെ അപകീർത്തിപെടുത്തിയതിൽ മൂന്ന് മതങ്ങളിലെ കുട്ടികളും ഉണ്ടായിരുന്നു.

   കഴിഞ്ഞ ദിവസങ്ങളിൽ കുറച്ച് കുട്ടികൾ കുരിശടിയിലെ കുരിശിൽ കയറി ഇരിക്കുകയും അതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഏതാനും നാളുകളായി ആയി ഇവർ കുരിശടിയിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താറുണ്ടെന്ന് സ്ഥലവാസികൾ പറയുന്നു. വിശുദ്ധ കുരിശിനെ അവഹേളിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തുവാൻ ഞായറാഴ്ച കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ചേർന്ന പൂഞ്ഞാർ ഇടവകയുടെ പ്രതിനിധി യോഗത്തിൻ്റെ അടിയന്തരയോഗം സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.

   വികാരി ഫാദർ മാത്യു കടൂകുന്നേലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംഭവത്തിൽ ഭരണപരവും നിയമപരവുമായ നടപടി സ്വീകരിക്കുവാൻ തീരുമാനിക്കുകയും മുഖ്യമന്ത്രി, കോട്ടയം ജില്ലാകളക്ടർ, ഡിജിപി പോലീസ് ചീഫ് കോട്ടയം എന്നിവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. കുരിശിന് മുകളിൽ കയറുകയും ക്രൈസ്തവരെയും ക്രൈസ്തവ വിശ്വാസത്തെയും വെല്ലുവിളിക്കുകയും സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് സി.എം.എൽ പൂഞ്ഞാർ മേഖല ആവശ്യപ്പെട്ടു. മതങ്ങളിലോ ദൈവത്തിലോ വിശ്വാസമില്ലാത്തവർ മത ചിഹ്നങ്ങളെ അവഹേളിച്ച് വിശ്വാസികളെ വ്രണപ്പെടുത്തുന്നത് മത സ്പർദ്ധ വളർത്താനുള്ള ശ്രമമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകണമെന്നും പ്രതിഷേധയോഗത്തിൽ ആവശ്യമുയർന്നിരുന്നു.
   Published by:Anuraj GR
   First published:
   )}