നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Omicron | വിദേശത്ത് നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ; മാർഗനിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടി; എറണാകുളം കളക്ടർ

  Omicron | വിദേശത്ത് നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ; മാർഗനിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടി; എറണാകുളം കളക്ടർ

  ക്വാറന്റീൻ കാലയളവിൽ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നതും ചടങ്ങുകളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണ൦.

  • Share this:
   കൊച്ചി: ഹൈ റിസ്ക് പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിലും ഒമിക്രോൺ ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്നും എത്തുന്ന എല്ലാവർക്കും നിർബന്ധിത ക്വാറന്റീൻ നിർദേശ൦ നൽകിക്കൊണ്ടുള്ള അറിയിപ്പ് എറണാകുളം ജില്ലാ കളക്ടർ പുറത്തിറക്കി. വിദേശത്ത് നിന്ന് എത്തുന്നവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നാണ് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചത്. ക്വാറന്റീൻ കാലയളവിൽ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നതും ചടങ്ങുകളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണ൦.

   നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിയ മൂന്ന് പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേരിൽ രണ്ട് പേർ യുഎഇയിൽ നിന്നും ഒരാൾ കോംഗോയിൽ നിന്നുമാണെത്തിയത്. ഹൈ റിസ്ക് പട്ടികയിൽ പെടാത്ത രാജ്യങ്ങളാണ് യുഎഇയും കോംഗോയും. ഈ സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കാനുള്ള അറിയിപ്പ് കളക്ടർ പുറപ്പെടുവിച്ചത്. മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ - പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.

   കോംഗോയിൽ നിന്നും എത്തിയ യാത്രക്കാരൻ സ്വയം നിരീക്ഷണത്തിൽ പോകാതെ മാളുകൾ, കടകൾ എന്നിങ്ങനെ പൊതുസ്ഥലങ്ങളിൽ കയറിയിറങ്ങിയത് ആരോഗ്യവകുപ്പ് അധികൃതകർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഇയാളുമായി അടുത്ത സമ്പർക്കം പുലർത്തിയവർ നെഗറ്റീവ് ആയതോടെയാണ് ആരോഗ്യവകുപ്പിന് ആശ്വാസമായത്. യുഎഇയിൽ നിന്നും എത്തിയ ദമ്പതികൾക്കാണ് ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ ഭ‍ർത്താവിൻ്റെ സമ്പർക്കപ്പട്ടികയിൽ നാല് പേ‍ർ ഉണ്ടായിരുന്നു.

   കളക്ടറുടെ അറിയിപ്പ് -   കേരളത്തിൽ ഇന്ന് ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19;ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്

   തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം 135, ആലപ്പുഴ 106, വയനാട് 102, ഇടുക്കി 86, പാലക്കാട് 74, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 52,570 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,586 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,37,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3841 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 209 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

   നിലവില്‍ 31,901 കോവിഡ് കേസുകളില്‍, 8.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 43 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 175 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,407 ആയി.

   Also Read-Mahindra Thar | ഗുരുവായൂരപ്പന്റെ ഥാർ ലേലം തർക്കത്തിൽ; ലേലം ഉറപ്പിച്ചത് താത്കാലികമെന്ന് ദേവസ്വം ബോർഡ്

   ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 132 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
   Published by:Naveen
   First published: