കൊല്ലം: നിയന്ത്രണം വിട്ട റോഡ് റോളര്‍ ഇടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. മൈലാപ്പൂര് സ്വദേശി ജയദേവ് (14) നാണ് പരുക്കേറ്റത്.റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരുക്കേറ്റു. മൈലാപൂര് ഡീസന്റജംഗ്ഷനിലാണ് അപകടം നടന്നത്.
ജയദേവിന്റെ കാലില്‍ റോഡ് റോളര്‍ കയറുകയായിരുന്നു. പിന്നീട് ഫയര്‍ ഫോഴ്സ് എത്തി ജെസിബിയുടെ സഹായത്തോടെ റോഡ് റോളര്‍ ഉയര്‍ത്തിയാണ് ജയദേവിനെ പുറത്തെടുത്തത്.
Also Read-കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരി വീടിന് മുന്നിലെ ട്രാക്കിൽ ട്രെയിനിടിച്ച് മരിച്ചു
പ്രദേശവാസിയായ രാധാലയം വീട്ടില്‍ രാഘവന് പിള്ളയുടെ വീടിന്റെ മതിലും ഗേറ്റും ഇലക്ട്രിക് പോസ്റ്റും റോഡ് റോളര്‍ ഇടിച്ച് തകര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.